ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിൽ മോദിക്ക് രഹസ്യഅജൻഡ: തെലങ്കാന മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഒരു പാർടി ഒരു വ്യക്തി എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രഹസ്യ അജൻഡയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഇതിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നിച്ച് നിൽക്കണം. ബിജെപിയിതര സർക്കാരുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ പിന്തുണക്കുന്നില്ലെന്നും മാതൃഭൂമി അക്ഷരോത്സവത്തിൽ റെഡ്ഡി പറഞ്ഞു.
ജനസംഖ്യാടിസ്ഥാനത്തിൽ പാർലമെന്റ് സീറ്റ് വർധിപ്പിക്കുന്ന ഘട്ടം വന്നാൽ പല സിറ്റിങ് സീറ്റുകളും ഇല്ലാതാകും. പാർലമെന്റ് സീറ്റ് വർധിപ്പിക്കുന്നുണ്ടെങ്കിൽ അത് ആനുപാതികമായിരിക്കണം. ജനസംഖ്യാടിസ്ഥാനത്തിലാണ് സീറ്റ് വർധനയെങ്കിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ മാത്രം മതിയാകും കേന്ദ്ര സർക്കാർ രൂപീകരിക്കാൻ. അവർക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല. ഇത് ജനാധിപത്യത്തെത്തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡൽഹിയിൽ എഎപിയുമായി സഖ്യം വേണ്ടെന്ന് വച്ച കോൺഗ്രസ് നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ നിലപാട് പറയാൻ റെഡ്ഡി തയ്യാറായില്ല.









0 comments