Deshabhimani

print edition കർഷകദ്രോഹം തുടർന്നാൽ 
ലക്ഷംപേരുടെ പദയാത്ര: വിജൂ കൃഷ്‌ണൻ

vijoo krishnan
വെബ് ഡെസ്ക്

Published on Nov 16, 2026, 12:50 AM | 1 min read

നൽഗൊണ്ട: കേന്ദ്ര– സംസ്ഥാന സർക്കാരുകൾ തെലങ്കാനയിലെ കർഷകരെ വഞ്ചിക്കുകയാണെന്ന്‌ കിസാൻസഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ പറഞ്ഞു. തെലങ്കാനയിലെ കോൺഗ്രസ്‌ സർക്കാരിന്‌ കിസാൻസഭ രണ്ടുമാസത്തെ സമയം അനുവദിക്കുകയാണ്‌. അതിനകം കർഷകരുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കണ്ടില്ലെങ്കിൽ ലക്ഷം കർഷകരുമായി സൂര്യാപേട്ടിൽനിന്ന്‌ ഹൈദരാബാദിലേക്ക്‌ പദയാത്ര സംഘടിപ്പിക്കും. 12 വർഷമായി മോദി സർക്കാർ കർഷകദ്രോഹ നയങ്ങൾ തുടരുകയാണ്‌. മിനിമം താങ്ങുവില പോലും കർഷകർക്ക്‌ ലഭിക്കുന്നില്ല. അമേരിക്കയുമായി വ്യാപാര കരാറിൽ ഒപ്പിടാനാണ്‌ ഇപ്പോൾ നീക്കം. യൂറോപ്യൻ യൂണിയനുമായും ന്യൂസിലൻഡുമായും കരാറിൽ ഒപ്പിട്ടു കഴിഞ്ഞു. കർഷകർക്കെതിരെയുള്ളതാണ്‌ ഇ‍ൗ കരാറുകളെല്ലാം.


തെലങ്കാനയിലെ വരൾച്ചയിൽ കർഷകർ നട്ടംതിരിയുമ്പോൾ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ തിരിഞ്ഞുനോക്കുന്നില്ല. വാഗ്‌ദാനങ്ങൾ നടപ്പാക്കുന്നതിൽ മോദി സർക്കാരിനൊപ്പം തെലങ്കാനയിലെ രേവന്ത്‌ റെഡ്ഡി സർക്കാരും പരാജയമാണെന്ന്‌ വിജൂ കൃഷ്‌ണൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Sunny Joseph

03

print edition ചോദ്യങ്ങളുമായി 
റെഗുലേറ്ററി കമീഷൻ
satheesan

04

print edition അനുമതിയായ പദ്ധതിഫണ്ട്‌ പാഴാക്കി: പൂർത്തിയായതിന്റെ വിഹിതവും നഷ്‌ടമാകും
അമ്മിണിയുടെ മൃതദേഹം സംസ്‌കാരത്തിനായി മുളയിൽകെട്ടി ബന്ധുക്കൾ ചുമന്നുകൊണ്ടുപോകുന്നു

05

print edition ആംബുലൻസിൽ കയറ്റിയില്ല: ആദിവാസി സ്‌ത്രീയുടെ മൃതദേഹം ചുമന്നത്‌ രണ്ടുകിലോമീറ്റർ
sabarimala

06

print edition ശബരിമല തീർഥാടനത്തിന്‌ ഇന്ന്‌ തുടക്കം: എങ്ങുമെത്താതെ ഏകോപനം
deshabhimani section

Recommended

Deshabhimani
Home