ഇടവേളയില്ലാതെ ഇടതുപക്ഷം
print edition പോർമുഖത്ത്

മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട് ജന്തര്‍മന്തറിലെ സമരമുഖത്തേക്ക്
ന്യൂഡൽഹി: ബിജെപി ഏജന്റായി പ്രവർത്തിക്കുന്ന ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഇടവേളകളില്ലാത്ത സമരവുമായി ഇടതുപക്ഷവും സിപിഐ എമ്മും. രാജ്യം നേരിടുന്ന അസാധാരണ സാഹചര്യത്തിൽ തുടർച്ചയായ സമരങ്ങളാണ് പ്രതിരോധമെന്ന സന്ദേശം പ്രതിപക്ഷത്തിന് ആകെ നൽകുന്നതാണ് സിപിഐ എം നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങൾ. ഇന്ത്യ കൂട്ടായ്‌മയുടെ യോഗം ചേരാൻ നിർണായക നീക്കം നടത്തിയ സിപിഐ എം , കോൺഗ്രസ് ചതിയിൽ കൂട്ടായ്‌മ വിട്ട എഎപിയേയും സംയുക്ത പ്രതിപക്ഷ പോരാട്ടത്തിൽ അണിനിരത്താൻ സജീവ ഇടപെടൽ നടത്തിവരികയാണ്. നാലുദിവസത്തിനിടെ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഡൽഹിയിൽ രണ്ടുതവണ അറസ്റ്റ് വരിച്ചു.
ചൊവ്വാഴ്‌ച സിപിഐ എം,സിപിഐ, സിപിഐ എംഎൽ ലിബറേഷൻ ,ആർഎസ്‌പി, ഫോർവേർഡ് ബ്ലോക്ക് എന്നിവ ആഹ്വാനം ചെയ്‌ത സമരത്തെ ബേബി മുന്നിൽ നിന്ന് നയിച്ചു. മുതിർന്ന നേതാക്കളായ ബൃന്ദ കാരാട്ട്, സുഭാഷിണി അലി , പിബി അംഗങ്ങളായ ബി വി രാഘവുലു, അരുൺകുമാർ, എംപിമാരായ എ എ റഹിം, വി ശിവദാസൻ തുടങ്ങിവയർ കേന്ദ്രസേനകളുടെ ക്രൂരമർദ്ദനത്തിന് ഇരയായി. വെള്ളിയാഴ്‌ച ഡിവെഎഫ്‌ഐ മാർച്ചിലും ബേബി അറസ്‌റ്റുവരിച്ചു. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളും പാർടി തുടർ സമരങ്ങൾ നടത്തിവരികയാണ്.
പൗരസംഘടനകൾ, കലാ പ്രവർത്തകർ, എഴുത്തുകാർ, സാംസ്കാരിക വ്യക്തിത്വങ്ങൾ എന്നിവരെ അണിനിരത്തി പരന്പരാഗത സമര സമവാക്യങ്ങളിൽ അഴിച്ചുപണി നടത്തുകയാണ് സിപിഐ എം. അസംതൃപ്‌തരായ യുവജനങ്ങളെയും വിദ്യാർഥികളെയും എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും സംഘടിപ്പിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജെൻസികൾക്കിടയിലെ എസ്‌എഫ്‌ഐയുടെ അതിവേഗത്തിയലുള്ള വളർച്ച ദേശീയ മാധ്യമങ്ങൾ പോലും വാർത്തയാക്കി. തുടർപ്രക്ഷോഭങ്ങളുടെ നായകസ്ഥാനം സിപിഐ എമ്മും ഇടതുപക്ഷവും ഏറ്റെടുത്തത് രാജ്യത്തെ ഇടത് രാഷ്‌ട്രീയത്തിലും വലിയ വഴിത്തിരിവ് സൃഷ്‌ടിക്കും.









0 comments