Deshabhimani

എയിംസ്‌: സുരേഷ്‌ ഗോപി വാഗ്‌ദാന നാടകം അവസാനിപ്പിക്കണം–സിപിഐ എം

CPIM Suresh Gopi

സുരേഷ്‌ ഗോപി

വെബ് ഡെസ്ക്

Published on Oct 07, 2026, 10:05 PM | 1 min read

തൃശൂർ: എയിംസ് അനുവദിക്കുന്നതിൽ കേരളത്തിന് മുൻഗണനയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തുടർച്ചയായി നടത്തുന്ന ‘വാഗ്ദാന നാടകം' അവസാനിപ്പിക്കണമെന്ന് സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.


ആലപ്പുഴ ഉചിതമായ സ്ഥലമാണ്, പക്ഷേ അവിടം കമ്യൂണിസ്റ്റുകാർ നശിപ്പിച്ചതിനാൽ താൻ തൃശൂരിന് എയിംസ് ഉറപ്പാക്കി എന്നൊക്കെയാണ് കേന്ദ്ര സഹമന്ത്രി തട്ടിവിട്ടത്. കേന്ദ്ര സർക്കാർ കോടതിയിൽ നൽകുന്ന സത്യവാങ്മൂലം കേന്ദ്ര സഹമന്ത്രി അറിഞ്ഞില്ല എന്നാണോ അതോ അറിഞ്ഞിട്ടും പൊറാട്ട് നാടകം തുടരുന്നതാണോ എന്ന് വ്യക്തമാക്കേണ്ടത് സുരേഷ്ഗോപി തന്നെയാണ്.


കേരളത്തിന് എയിംസ് അനുവദിക്കണമെന്നത് നിരവധി വർഷങ്ങളായുള്ള ആവശ്യമാണ്. പൊതുജനാരോഗ്യ രംഗത്ത് കേരളം മെച്ചപ്പെട്ട നിലയിൽ ആയതുകൊണ്ട് കേരളത്തെ പരിഗണിക്കുന്നില്ല എന്നാണ് കേന്ദ്രം പറയുന്നത്. ഇത് പ്രതിഷേധാർഹമാണ്. കേന്ദ്ര സഹമന്ത്രി അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന തൃശൂർ പാർലമെന്റ് മണ്ഡലത്തിന് കഴിഞ്ഞ രണ്ടര വർഷമായി പുതിയ പദ്ധതിയൊന്നും കൊണ്ടുവന്നിട്ടില്ല. എയിംസ് ആലപ്പുഴ, തൃശൂർ എന്ന് നിരന്തരം പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം– ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home