Deshabhimani

ഉണ്ണിത്താൻ അപമര്യാദയായി പെരുമാറി; പരാതിയുമായി യൂത്ത് ലീഗ്

Rajmohan Unnitha

രാജ്‌മോഹൻ ഉണ്ണിത്താൻ

വെബ് ഡെസ്ക്

Published on Oct 07, 2026, 09:24 PM | 1 min read

തൃക്കരിപ്പൂർ: രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ യുഡിഎഫിൽ പരാതി നൽകി മുസ്ലിം യൂത്ത് ലീ​ഗ്. തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റിയാണ് യുഡിഎഫ് ജില്ലാ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.


മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുസ്ലിംലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്യാനെത്തിയ ഉണ്ണിത്താനും യൂത്ത് ലീഗ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. പൊതുസമ്മേളനത്തിനു ശേഷം ഹോട്ടലിൽ ചായകുടിക്കാൻ കയറിയ ഉണ്ണിത്താനെ, തൃക്കരിപ്പൂർ റെയിൽവേ സ്‌റ്റേഷൻ വികസനം സംബന്ധിച്ച വിഷയം പറഞ്ഞ് യൂത്ത് ലീഗ് ഭാരവാഹികൾ സമീപിച്ചു. പ്രശ്നം അവതരിപ്പിക്കുന്നതിനിടെ എംപി പ്രകോപിതനായി. നീ ആരാടാ എന്ന ചോദ്യവുമായി എംപി യൂത്ത് ലീഗുകാർക്കെതിരെ തിരിഞ്ഞെന്നാണ്‌ പരാതി. ബിജെപി ഭരിക്കുന്ന രാജ്യത്ത് നിങ്ങളൊക്കെ പറയുംപോലെ ചെയ്യാൻ കഴിയുമോയെന്നു ചോദിച്ച്‌ രോഷത്തോടെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. എളേരിയിലെ റേഷൻകടയുമായി ബന്ധപ്പെട്ട വിഷയത്തിലും എംപി പ്രകോപിതനായി സംസാരിച്ചതായി ലീ​ഗ് പ്രവർത്തകർ ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home