ad
Deshabhimani

മതപരിവര്‍ത്തനം ആരോപിച്ച് യുവാവിനെ ചെരിപ്പ് മാലയിട്ട് നടത്തിച്ചു

mob lynching
വെബ് ഡെസ്ക്

Published on Jan 22, 2026, 09:49 AM | 1 min read

ഒഡീഷയിലെ ധെങ്കനാൽ ജില്ലയിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് യാവാവിനും കുടുംബത്തിനും നേരെ ആൾക്കൂട്ട ആക്രമണം.ഇരുപതോളം വരുന്ന സംഘം വീട് ആക്രമിക്കുകയും യുവാവിനെ കഴുത്തിൽ ചെരിപ്പ് മാല അണിയിച്ചു റോഡിലൂടെ നടത്തിക്കയും ചെയ്തു.


പർജാങ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ദിവസങ്ങളോളം ഭയന്ന് കഴിഞ്ഞ കുടുംബം വിവരം പുറത്തു പറഞ്ഞില്ല.പിന്നീട് വീടിന് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഇദ്ദേഹത്തിന്റെ ഭാര്യ പരാതി സമര്‍പ്പിച്ചപ്പോഴാണ് കേസ് പുറത്തു വന്നത്.


ബലമായി തലയിൽ സിന്ദൂരം പുരട്ടി.ചെരിപ്പുകൾ മാലയാക്കി ഗ്രാമത്തിൽ നടത്തി.ക്ഷേത്രത്തിന് മുന്നിൽ വണങ്ങാൻ നിർബന്ധിച്ചു മര്‍ദ്ദിച്ചു. 15മുതൽ 20വരെ പേരടങ്ങുന്ന സംഘം മുളവടികളുമായി വീട് ആക്രമിച്ചു.എന്നിങ്ങനെയാണ് പരാതി.


ഇരയെ നിർബന്ധിച്ച് അഴുക്കുചാലിൽ നിന്ന് വെള്ളം കുടിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.എന്നാൽ ഇത് പ്രാഥമിക അന്വേഷണത്തിൽ തെറ്റാണെന്ന് കണ്ടെത്തിയതായി എസ്പി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home