ad
Deshabhimani

print edition ഗ്രഹാം സ്റ്റെയ്‌ൻസ് വധം: ദാരാ സിങ്ങിനെ
മോചിപ്പിക്കാനുള്ള തീരുമാനം മാറ്റി

graham staines
വെബ് ഡെസ്ക്

Published on Sep 16, 2026, 12:10 AM | 1 min read

ഭുവനേശ്വർ: ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്‌ൻസിനെയും പത്തും ഏഴും വയസ്സുള്ള മക്കളെയും ജീവനൊടെ ചുട്ടുകൊന്ന ഹിന്ദുത്വ തീവ്രവാദി ദാരാ സിങ്ങിനെ (രവീന്ദ്ര കുമാർ പാൽ) വിട്ടയക്കാനുള്ള തീരുമാനത്തിൽനിന്ന്‌ ഒഡീഷ സർക്കാർ പിൻവലിഞ്ഞു. വിഷയത്തിൽ സർക്കാർ വ്യക്തമായ നിലപാടെടുക്കണമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചതിനു പിന്നാലെ മോചനത്തിനുള്ള അനുമതി സംസ്ഥാന ജയില്‍ ശിക്ഷാ പുനരവലോകന ബോർഡ്‌ നിരസിച്ചു.


കേസിൽ ജീവപരന്ത്യം ശിക്ഷിക്കപ്പെട്ട്‌ തടവിലുള്ള അവസാനയാളായ ബജ്‌റംഗ്‌ദൾ നേതാവ് ദാരാ സിങ്ങിനെ മോചിപ്പിക്കാൻ ജയിൽ ഡിജിപിയും അധികൃതരും നേരത്തെ ശുപാർശ ചെയ്തിരുന്നു.


1999 ജനുവരി 22ന്‌ അർധരാത്രിയാണ്‌ പള്ളിക്കുമുന്നിൽ നിർത്തിയിട്ട വാഹനത്തിൽ വിശ്രമിക്കുകയായിരുന്ന ഗ്രഹാം സ്റ്റെയ്‌ൻസ്‌, മക്കളായ ഫിലിപ്പ്‌ ‌(10), തിമോത്തി (7) എന്നിവരെ ബജ്‌റംഗ്‌ദളുകാർ ചുട്ടുകൊന്നത്‌. ദാരാ സിങ്ങടക്കം 14 പേരെ സിബിഐ കോടതി ശിക്ഷിച്ചു. ഇതിൽ 11 പേരെ ഒഡിഷ ഹൈക്കോടതി വെറുതെവിട്ടു. ദാരാ സിങ്ങിന്റെ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home