ad
Deshabhimani

സുബ്രതോ കപ്പ് ഫുട്ബോള്‍

വിജയത്തുടക്കവുമായി അത്താണിക്കല്‍ എംഐസി

a
വെബ് ഡെസ്ക്

Published on Sep 16, 2026, 12:22 AM | 1 min read

മലപ്പുറം

അണ്ടര്‍ 17 ദേശീയ സുബ്രതോ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വിജയത്തുടക്കം. ഡല്‍ഹിയില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മലപ്പുറം അത്താണിക്കല്‍ എംഐസി ഇഎച്ച്എസ്എസ് ടീം ഏകപക്ഷീയമായ എട്ട് ഗോളുകള്‍ക്ക് മണിപ്പുര്‍ സൈനിക് സ്കൂളിനെ പരാജയപ്പെടുത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ എംഐസിയുടെ ആദ്യമത്സരമായിരുന്നു ചൊവ്വാഴ്ച. കെ ഐ തൗഫീഖ് ഹാട്രിക് നേടി. ക്യാപ്റ്റന്‍ ബി ജിത്തു, റിദ്‌വാന്‍ എന്നിവര്‍ രണ്ട് ഗോളുകള്‍വീതവും മധ്യനിരക്കാരന്‍ അമര്‍ അസീം ഒരുഗോളും അടിച്ചു. ബുധന്‍ വൈകിട്ട് 4.30ന് ഐപിഎസ്‍സി (ഇന്ത്യന്‍ പബ്ലിക് സ്കൂള്‍സ് കോണ്‍ഫറന്‍സ്)യുമായാണ് എംഐസിയുടെ രണ്ടാം മത്സരം. വ്യാഴാഴ്ച ഡിഡി ആന്‍ഡ് ‍ഡിഎന്‍എച്ച് (ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, ദാമന്‍ ദിയു)ആണ് എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമത്സരം ശനിയാഴ്ച ജാര്‍ഖണ്ഡുമായാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home