print edition 7 അവാമിലീഗ് നേതാക്കൾക്ക് വധശിക്ഷ

ധാക്ക: അവാമിലീഗിന്റെ ഏഴ് പ്രമുഖ നേതാക്കൾക്ക് ബംഗ്ലാദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചു. 2024-ലെ വിദ്യാർഥിപ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അക്രമത്തിന് പ്രേരിപ്പിച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് ട്രൈബ്യൂണലിന്റെ വിധി.
ജസ്റ്റിസ് മുഹമ്മദ് നസ്‌റുൽ ഇസ്‌ലാം ചൗധരി അധ്യക്ഷനായ മൂന്നംഗ ട്രൈബ്യൂണൽ പ്രതികളുടെ അസാന്നിധ്യത്തിൽ വിചാരണചെയ്‌താണ് വിധി പ്രസ്താവിച്ചത്. അവാമിലീഗ് ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ ഒബൈദുൽ ഖാദർ, ജോയിന്റ് ജനറൽ സെക്രട്ടറി ബഹാവുദ്ദീൻ നസീം, മുൻമന്ത്രി മുഹമ്മദ് അലി അറാഫത്ത് തുടങ്ങിയവർക്കാണ് ശിക്ഷ.










0 comments