നോയ്ഡ വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം'; പേര് മാറ്റി യോഗി സർക്കാർ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ജെവാറിലുള്ള നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം' എന്ന് പേരിടാൻ യോഗി ആദിത്യനാഥ് മന്ത്രിസഭയുടെ തീരുമാനം. വെള്ളിയാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തീരുമാനം പ്രഖ്യാപിച്ചത്.
വിമാനത്താവളം പ്രധാനമന്ത്രി നൽകിയ 'സമ്മാന'മാണെന്ന് വിശേഷിപ്പിച്ചാണ് യോഗി സർക്കാരിന്റെ രാഷ്ട്രീയ പ്രീണനം. ഈ വർഷം മാർച്ച് 28നാണ് പ്രധാനമന്ത്രി വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. തുടർന്ന് ജൂൺ 15-ന് ലഖ്‌നൗവിൽ നിന്നുള്ള ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തതോടെയാണ് റൺവേ പ്രവർത്തനസജ്ജമായത്.
പൊതുപദ്ധതികൾക്കും പ്രസിദ്ധമായ സ്ഥലങ്ങൾക്കും പേരുമാറ്റി സ്വന്തം അജണ്ട നടപ്പാക്കുന്നത് ബിജെപി സർക്കാരുകളുടെ സ്ഥിരം രാഷ്ട്രീയ തന്ത്രമാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന നിരവധി തെരുവുകളുടെയും പാതകളുടെയും പേരുകളാണ് ബിജെപി അധികാരത്തിലെത്തിയ ശേഷം മാറ്റിയെഴുതിയത്.









0 comments