ഡല്‍ഹി പ്രക്ഷോഭത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങൾ അണിനിരക്കും


സ്വന്തം ലേഖകൻ
Published on Oct 09, 2026, 07:01 PM | 1 min read
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന്റെ നിഷ്‌പക്ഷതയും വിശ്വാസ്യതയും കളഞ്ഞുകുളിച്ച മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് എതിരായ ശനിയാഴ്‌ച്ചത്തെ പ്രക്ഷോഭത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങൾ അണിനിരക്കും. ജന്തർമന്തർ സമരത്തിൽ കേന്ദ്രകമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുമെന്ന് സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബി അറിയിച്ചു.
‘ജനാധിപത്യ, മതനിരപേക്ഷ, ഭരണഘടനാമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനാണ് സിപിഐ എം എക്കാലവും പ്രഥമപരിഗണന നൽകിയിട്ടുള്ളത്. വെള്ളിയാഴ്‌ച്ച കേന്ദ്രകമ്മിറ്റി യോഗം രാത്രി വൈകിയും ചേരും. ശനിയാഴ്‌ച്ച ഞങ്ങൾ എല്ലാവരും പ്രതിഷേധത്തിൽ പങ്കെടുക്കും’– എം എ ബേബി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്‌ച്ച എച്ച്‌കെഎസ് സുർജിത് ഭവനിൽ ചേർന്ന കേന്ദ്രകമ്മിറ്റി യോഗം സമകാലീന രാഷ്ട്രീയ സാഹചര്യങ്ങൾ, ഗ്യാനേഷ് കുമാറിന് എതിരായ തുടർ പ്രക്ഷോഭങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്‌തു. ഞായറാഴ്ച് യോഗം സമാപിക്കും.









0 comments