Deshabhimani

മൂന്നാർ ഭൂമി കെെയേറ്റം; സംസ്ഥാന സർക്കാരിന് ഹെെക്കോടതിയുടെ വിമർശം

kerala highcourt new 1

ഹെെക്കോടതി

വെബ് ഡെസ്ക്

Published on Oct 09, 2026, 07:42 PM | 1 min read

കൊച്ചി : മൂന്നാറിലെയടക്കം ഭൂമി കെെയേറ്റവും ഉടമസ്ഥാവകാശവും സംബന്ധിച്ച കേസുകളിൽ സർക്കാരിന്റെ മെല്ലെപ്പോക്കിനെ രൂക്ഷമായി വിമർശിച്ച്‌ ഹൈക്കോടതി. രണ്ട് പതിറ്റാണ്ടായി തുടരുന്ന നിയമപോരാട്ടത്തിനുശേഷവും ഭൂമിയുടെ സ്വഭാവം (തരം) വ്യക്തമാക്കാൻ സർക്കാരിന് കഴിയാത്ത സാഹചര്യമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.


പ്രകൃതിദുരന്തങ്ങൾ സംഭവിച്ചശേഷം പരിഹാരം തേടുന്നതിനേക്കാൾ മുൻകരുതൽ എടുക്കുന്നതിലാണ് കാര്യമെന്ന്‌ കോടതി ഓർമിപ്പിച്ചു. 2024ൽ കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച നിരീക്ഷണസമിതിയും പ്രത്യേക അന്വേഷകസംഘവും ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു.


ഡിജിറ്റൽ സർവേയുടെ പുരോഗതി, നിരീക്ഷണസമിതിയുടെ പ്രവർത്തനം എന്നിവ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. 1964ലെ കേരള ഭൂമി പതിച്ചുനൽകൽ ചട്ടപ്രകാരം പതിച്ചുനൽകാവുന്ന ഭൂമിയുടെ പട്ടിക ലഭ്യമാണോ എന്നും വ്യക്തമാക്കണം. കേസ് 15ന് വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home