Deshabhimani

ചാർട്ടേഡ്‌ വിമാനയാത്ര; മുഖ്യമന്ത്രിക്ക് ഇന്നും മറുപടിയില്ല

vd satheesan Chartered Flight 1.jpg
വെബ് ഡെസ്ക്

Published on Oct 09, 2026, 07:30 PM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ മലപ്പുറത്തേക്കുള്ള യാത്രയ്‌ക്ക്‌ ഉപയോഗിച്ച ചാർട്ടേഡ്‌ വിമാനത്തിന്റെ സ്‌പോൺസറെ സംബന്ധിച്ച ദുരൂഹത തുടരുന്നു. വ്യാഴാഴ്ച നടന്ന വാർത്താസമ്മേളനത്തിലും ചാർട്ടേഡ്‌ വിമാനയാത്രയെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. 'സ്‌പോൺസറെ നിങ്ങൾ തന്നെ കണ്ടെത്തിയല്ലോ, സ്പോൺസർ ആരെന്ന് പറയില്ല'- എന്നായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. പറയാനുള്ളതെല്ലാം പറഞ്ഞെന്നും വിഷയം അവസാനിച്ചെന്നും പറഞ്ഞ് വിഷയം മാറ്റുകയായിരുന്നു.


സ്വകാര്യ വ്യക്തികളുടെ സ്പോൺസർഷിപ്പിൽ സഞ്ചരിച്ചിട്ടുണ്ടെന്നും ഇനിയും സഞ്ചരിക്കുമെന്നുമായിരുന്നു നേരത്തെ മുഖ്യമന്ത്രി പറഞ്ഞത്. ബംഗളൂരു കേന്ദ്രമായ കേളചന്ദ്ര എവിയേഷൻ കമ്പനിയുടെ വിമാനത്തിലായിരുന്നു യാത്ര. എംബ്രയർ ഫെനോം 100 വിമാനത്തിൽ സതീശൻ മലപ്പുറത്ത്‌ പോയതിന് 19,88595 രൂപയാണെന്ന് ചിപ്‌സൺ കമ്പനി നൽകിയത്. ഇതിന്റെ രേഖകൾ പുറത്ത് വന്നിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home