കാലുകൾ ഇരുമ്പ് ചങ്ങലയിട്ട് പൂട്ടിയ നിലയിൽ; നവദമ്പതികളുടെ മൃതദേഹങ്ങൾ പുഴയിൽ കണ്ടെത്തി

മുംബൈ: നവദമ്പതികളുടെ മൃതദേഹങ്ങൾ പുഴയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലുള്ള താപി നദിയുടെ അടിത്തട്ടിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സാവൽഡെ പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ ശ്യാം ഹരി പാട്ടീൽ, സ്വപ്ന പാട്ടീൽ എന്നിവരുടേതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
കാലുകൾ ഇരുമ്പ് ചങ്ങല കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ജൽഗാവ് ജില്ലയിലെ അമൽനേർ താലൂക്ക് സ്വദേശികളായ ഇരുവരും ഏതാനും മാസങ്ങൾക്ക് മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്.
"നദീതട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇവരുടെ കാലുകൾ ഇരുമ്പ് ചങ്ങലയിട്ട് പൂട്ട് ഉപയോഗിച്ച് പൂട്ടിയ നിലയിലായിരുന്നു. ഇത് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന് നിലവിൽ വ്യക്തമല്ല. കേസിൽ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം നടത്തിവരികയാണ്"- പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.








0 comments