Deshabhimani

പേവിഷബാധ വിമുക്ത കേരളം -പ്രതിരോധ കുത്തിവയ്പ് നാലാം ഘട്ടം ആരംഭിച്ചു

street dog
വെബ് ഡെസ്ക്

Published on Oct 09, 2026, 07:02 PM | 1 min read

ശൂരനാട് : പേവിഷബാധ വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായുള്ള പ്രതിരോധ കുത്തിവയ്പ്പ് നാലാം ഘട്ടം ആരംഭിച്ചു.

വളർത്തുമൃഗങ്ങളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും കുത്തിവയ്പ്പ് നടത്തുന്നത്. ജന്തുജന്യ രോഗങ്ങൾ നിയന്ത്രിക്കാൻ സംസ്ഥാനങ്ങളെ സഹായിക്കുന്ന കേന്ദ്ര പദ്ധതിയായ അസ്കാഡ് (എ എസ് സി എ ഡി )ന്റെ ഭാഗമായുള്ള പ്രവർത്തനമാണിത്.

പോരുവഴി ഗ്രാമപഞ്ചായത്ത് ഇടയ്ക്കാട് വെറ്ററിനറി ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനു ഐ നായർ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മോഹനൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സരിത എം എസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി ബേബികുമാർ, വെറ്ററിനറി സർജൻ ഡോ നിത്യ ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്വതി മുരളി, കല ബി.കെ, സിബി ചാക്കോ, രജിത തമ്പി, സ്റ്റാൻലി അലക്സ്, റസീന, ഷഫീന സാബു, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home