'ദൈനംദിന ഭരണകാര്യങ്ങളില്‍ ചര്‍ച്ച ആവശ്യമില്ല'; അടൂര്‍ പ്രകാശിന് മറുപടിയുമായി സതീശൻ

തിരുവനന്തപുരം: പരസ്യ വിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശിന് മുറപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. നയപരമായ എല്ലാ കാര്യങ്ങളും പാര്‍ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ദൈനംദിന ഭരണകാര്യങ്ങളില്‍ പാര്‍ടിയുമായി ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായ 588 പദ്ധതികളിൽ 568 എണ്ണം പൂര്‍ണമായി നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയലുകള്‍ തീര്‍പ്പാക്കാനായി ഒക്‌ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ ഫയല്‍ അദാലത്ത് നടത്തും. 'ജനസ്പര്‍ശം' എന്ന പേരിലാണ് ഫയല്‍ അദാലത്ത്. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് അദാലത്ത് നടത്തുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments