ഇന്ത്യ - വിൻഡീസ് ട്വന്റി20: ഇന്ത്യക്ക് ബാറ്റിങ്

Photo: BCCI
റാഞ്ചി : റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ - വെസ്റ്റ് ഇൻഡീസ് രണ്ടാം ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിങ് തെരഞ്ഞെടുത്തു. റാഞ്ചിയിലെ ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിലാണ് മത്സരം.അഭിശേഖ് ശർമ്മയും സഞ്ജു സാംസണും ഇഷാൻ കിഷനുമാണ് ക്രീസിൽ.
നിലവിൽ 4.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിലാണ്. അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 1–0 മുന്നിലാണ്. ആദ്യ കളി എട്ട് വിക്കറ്റിന് ജയിച്ചു. ട്വന്റി20യിൽ തുടർച്ചയായ പത്താം ജയമാണ് ഇന്ത്യയുടെ ലക്ഷ്യം.









0 comments