ad
Deshabhimani

വെള്ളം വരുന്നില്ല, വാട്ടർ ടാങ്ക് തുറന്ന വീട്ടുകാര്‍ ഞെട്ടി; ജലസംഭരണിയിൽ 27 പാമ്പിൻ കുഞ്ഞുങ്ങള്‍

snake

image: india today

വെബ് ഡെസ്ക്

Published on Jun 10, 2026, 03:12 PM | 1 min read

ഹരിദ്വാർ: ഹരിദ്വാറിലെ സരായ് ​ഗ്രാമത്തിൽ വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് 27 പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. ജൂൺ എട്ടിനായിരുന്നു സംഭവം.


ജലസംഭരണിയിൽ നിന്ന് വെള്ളം വരാത്തതിനെ തുടർന്ന് തുറന്ന് നോക്കിയപ്പോഴാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. കാഴ്ച കണ്ട് ഭയന്നുപോയ വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പിന്റെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുകയും ഏറെ നേരം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പാമ്പിൻ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയും ചെയ്തു.


അതേസമയം, പാമ്പിൻ കുഞ്ഞുങ്ങളെങ്ങനെയാണ് വാട്ടർ ടാങ്കിനുള്ളിലെത്തിയതെന്നതിൽ വ്യക്തതയില്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളമുള്ള ശുദ്ധജലാശയങ്ങൾക്ക് സമീപം സാധാരണയായി കാണപ്പെടുന്ന ചെക്കർഡ് കീൽബാക്ക് (നീർക്കോലി) ഇനം പാമ്പുകളാണ് ഇവയെന്നും ഭയക്കേണ്ട കാര്യമില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടുകാരെ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home