ad
Deshabhimani

print edition ഒബിസി മേൽത്തട്ട്‌ പരിധി ഉത്തരവിന്‌ സ്‌റ്റേ ഇല്ല

Supreme Court
വെബ് ഡെസ്ക്

Published on Sep 03, 2026, 01:00 AM | 1 min read

ന്യൂഡൽഹി : മാതാപിതാക്കളുടെ ശമ്പളവും കാർഷിക വരുമാനവും മാത്രം അടിസ്ഥാനമാക്കി ഒബിസി വിഭാഗത്തിൽനിന്നുള്ള ഉദ്യോഗാർഥികൾക്ക്‌ നിയമനം നിഷേധിക്കാനാകില്ലെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഉത്തരവിൽ വ്യക്തത തേടി കേന്ദ്രസർക്കാർ ഉന്നയിച്ച ആശങ്കകൾ അടുത്തയാഴ്‌ച കേൾക്കാമെന്ന്‌ ജസ്റ്റിസുമാരായ പി എസ്‌ നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ പ്രത്യേക ബെഞ്ച്‌ പറഞ്ഞു.


​മുൻകാല പ്രാബല്യത്തോടെ വിധി നടപ്പാക്കണമെന്ന നിർദേശം പ്രയാസം സൃഷ്‌ടിക്കുന്നുവെന്നാണ്‌ കേന്ദ്രത്തിന്റെ വാദം. സിവിൽ സർവീസ്‌ പരീക്ഷ ജയിക്കുന്നവർക്ക്‌ കേഡർ അനുവദിക്കുന്നതിലടക്കം പ്രശ്‌നം സൃഷ്‌ടിക്കുമെന്ന്‌ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഉയർന്ന വരുമാനക്കാരുടെ മക്കളെ ക്രീമിലെയറിനുള്ളിൽ പരിഗണിച്ചാൽ അത്‌ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ സാധ്യതകളെ ബാധിക്കും. വിധി നടപ്പാക്കുന്നത്‌ സംവരണമെന്ന ആശയത്തെ ദുർബലപ്പെടുത്തുമെന്നും മേത്ത പറഞ്ഞു.


നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്‌ നിരസിക്കപ്പെട്ട്‌ താഴ്‌ന്ന സിവിൽ സർവീസ്‌ പദവി ലഭിച്ച മലയാളി ഇബ്‌സൺ ഷാ അടക്കമുള്ളവർക്ക്‌ ഉയർന്ന പദവി ലഭിക്കാൻ വഴിയൊരുക്കുന്നതായിരുന്നു മാർച്ച്‌ 13ലെ വിധി. ഒബിസി സംവരണം ഉദ്യോഗാർഥികൾക്ക്‌ നിഷേധിച്ച കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ നടപടിയും റദ്ദാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home