സിനിമ താരങ്ങൾക്ക് പ്രത്യേക പരി​ഗണനയില്ല; തിയറ്റർ അപകടത്തിൽ തെലങ്കാന സർക്കാർ

revanth allu
വെബ് ഡെസ്ക്

Published on Dec 22, 2024, 12:48 PM | 1 min read

ഹൈദരാബാദ് > പുഷ്പ 2 സ്ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ താരങ്ങളുടെ തിയറ്റർ സന്ദർശനത്തിന് നിയന്ത്രണമെർപ്പെടുത്തി തെലങ്കാന സർക്കാർ. സിനിമ താരങ്ങൾ തിയറ്ററിലേക്ക് വരുന്നതും പ്രത്യേക ഷോകളും ഒഴിവാക്കണമെന്ന് മന്ത്രി വെങ്കട്ട് റെഡ്ഡി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സംഭവത്തിൽ അല്ലു അർജുനെ രൂക്ഷമായി വിമർശിച്ചിരുന്നു.

സിനിമ താരങ്ങൾക്ക് പ്രത്യേക പരി​ഗണനയില്ലെന്നും ജനങ്ങളുടെ ജീവനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. തിയറ്ററിൽ നിരവധി ആളുകൾ വരുന്നതിനാലും കയറാനും ഇറങ്ങാനും രണ്ട് വാതിലുകൾ മാത്രം ഉള്ളതിനാൽ പ്രത്യേക സാഹചര്യങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടായിരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നതായി മന്ത്രി പറഞ്ഞു. ഈ കാരണം കൊണ്ട് അല്ലു അർജുൻ തിയറ്ററിൽ വരരുതെന്ന് പൊലീസ് വിലക്കിയിരുന്നു. എന്നാൽ നിർദേശങ്ങളെ അവ​ഗണിച്ച് അല്ലു തിയറ്ററിലെത്തുകയും റോഡ് ഷോ നടത്തുകയും ചെയ്തു. തുടർന്നാണ് അപകടമുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.

ഡിസംബർ നാലിനാണ് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ അപകടം നടക്കുന്നത്. പുഷ്പ 2 സ്ക്രീനിങ്ങ് നടക്കുന്നതിനിടെ അല്ലു അർജുനും സംവിധായകൻ സുകുമാറും തിയറ്ററിലെത്തിയിരുന്നു. തുടർന്ന് ആളുകൾ തടിച്ചു കൂടുകയും തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരിക്കുകയുമായിരുന്നു. രേവതിയുടെ മകനും ​ഗുരുതരമായി പരിക്കേറ്റു.



deshabhimani section

Related News

View More
0 comments
Sort by

Home