ad
Deshabhimani

"ഹർജി ലഭിക്കാതെ എങ്ങനെ അടിയന്തര വാദം കേൾക്കും?"വിദ്യാര്‍ഥി പ്രക്ഷോഭം സംബന്ധിച്ച വാര്‍ത്ത തള്ളി സുപ്രീം കോടതി

Supreme court.jpg
വെബ് ഡെസ്ക്

Published on Jul 24, 2026, 04:49 PM | 2 min read

ന്യൂഡൽഹി:വിദ്യാർഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതായുള്ള മാധ്യമ റിപ്പോർട്ടുകൾ തള്ളി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.അഭിഭാഷകരുടെ ആവശ്യ പ്രകാരം പെട്ടെന്ന് പരിഗണിക്കേണ്ട കേസുകൾ തരംതിരിക്കുന്ന സമയത്താണ് മാധ്യമവാർത്തകൾ സംബന്ധിച്ച കോടതിയുടെ പ്രതികരണം.വാര്‍ത്തകളെ "ഉത്തരവാദിത്തമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന്"ചീഫ് ജസ്റ്റീസ് വിശേഷിപ്പിച്ചു.

കോടതിയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഹർജിയൊന്നും ഫയൽ ചെയ്തിരുന്നില്ലെന്നും,കേവലം ഒരു നിവേദനം മാത്രമാണ് ലഭിച്ചതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.


"കഴിഞ്ഞ രണ്ട് ദിവസമായി കേസ് ഫയൽ ചെയ്തുവെന്നും ചീഫ് ജസ്റ്റിസ് അത് പരിഗണിക്കാൻ വിസമ്മതിച്ചു എന്നും തെറ്റായ വാർത്ത പ്രചരിക്കുകയാണ്.വെള്ളിയാഴ്ച രാവില 10മണി വരെ ഒരു പേജ് പോലും ഹർജിയായി കോടതിക്ക് മുൻപിൽ എത്തിയിട്ടില്ല.മിശ്ര എന്നാരോ അയച്ച ഒരു നിവേദനം മാത്രമായിരുന്നു അത്.ഒരു നിവേദനത്തെ റിട്ട് ഹർജിയായി പരിഗണിച്ച് എങ്ങനെ വാദം കേൾക്കും?മാധ്യമങ്ങൾ തികച്ചും ഉത്തരവാദിത്തമില്ലാതെയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്,"ചീഫ് ജസ്റ്റിസ് പറഞ്ഞു.


ജൂലൈ 20-ന് ന്യൂഡൽഹിയിൽ കോക്ക്റോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ക്രൂരമായ ആക്രമണം നടത്തി.ഈ അതിക്രമങ്ങളെ ചോദ്യം ചെയ്ത് വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ഒരു അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം നടന്നതായും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും അറിയിച്ചു.എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ കേസ് അടിയന്തരമായി കേൾക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു.ഇത്തരം ഘട്ടങ്ങളിൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാനായി സമയം കളയാൻ കോടതിക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.


"ഞങ്ങൾക്ക് വീഡിയോ കാണാൻ താല്പര്യമില്ല,സമയം കളയരുത്,"എന്നായിരുന്നു അന്ന് ബെഞ്ചിന്റെ നിലപാട്.നൽകിയത് ഒരു നിവേദനം മാത്രമായിരുന്നു എന്നാണ് കോടതി വ്യക്തമാക്കിയത്.


നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും വിദ്യാഭ്യാസ രംഗത്തെ കേന്ദ്ര സര്‍ക്കാരിന്റെ ദയനീയമായ വീഴ്ചകളും ചൂണ്ടികാട്ടി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ച്.മാർച്ചിനിടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു.യൂണിഫോം ഇല്ലാതെയും തിരിച്ചറിൽ പ്ലേറ്റുകൾ ധരിക്കാതെയും എത്തിയ പൊലീസുകാരുടെ ആക്രമണ രംഗങ്ങൾ വരെ വൈറലായി.വിദ്യാര്‍ഥികൾക്കെതിരെ പെല്ലറ്റ് ഗണ്ണും ഇലക്ട്രിക് ഷോക് നൽകുന്ന ലാത്തിയും വരെ പ്രയോഗിച്ചു.നിരവധി വിദ്യാര്‍ഥികൾക്ക് മാരകമായി പരിക്കേറ്റു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home