ad
Deshabhimani

കടമോ ഭീഷണിയോ ഇല്ല, ഉദ്യോ​ഗസ്ഥരിൽനിന്ന് കടുത്ത സമ്മർദം നേരിട്ടു; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് റോയിയുടെ കുടുംബം

CJ Roy

സി ജെ റോയ്

വെബ് ഡെസ്ക്

Published on Jan 31, 2026, 01:23 PM | 1 min read

ബം​ഗളൂരു: പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ് (57) ആത്മഹത്യ ചെയ്തതിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ആരോപണം ആവർത്തിച്ച് കുടുബം. ആദായനികുതി ഉദ്യോ​ഗസ്ഥരിൽനിന്നും നേരിട്ട കടുത്ത സമ്മർദം അല്ലാതെ റോയ് ജീവനൊടുക്കാൻ മറ്റ് കാരണങ്ങൾ ഒന്നുമില്ലെന്ന് സഹോദരൻ സി ജെ ബാബു പറഞ്ഞു. റോയിക്ക് കടമോ മറ്റ് ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്യുന്ന ദിവസം രാവിലെ റോയ് വിളിച്ച് ഉദ്​യോ​ഗസ്ഥർ റെയ്ഡ് നടത്തുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ബാബു മാധ്യമങ്ങളോട് പറഞ്ഞു.


സി ജെ റോയിയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോൺഫിഡന്റ് ​ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്. തുടർന്ന് അന്വേഷണം കർണാടക സിഐഡിക്ക് കൈമാറി. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രാഥമികമായി റോയിയുടെ കുടുംബാം​ഗങ്ങളുടെയും കോൺഫിഡന്റ് ​ഗ്രൂപ്പ് ജീവനക്കാരുടെയും മൊഴിയെടുത്തു. റോയിയുടെ ഡയറിയും അന്വേഷകസംഘം കസ്റ്റഡിയിലെടുത്തു. റോയിയുടെ കുടുംബവും പരാതി നൽകിയേക്കും.


എന്നാൽ റോയിക്ക് മേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ആദായനികുതി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നിയമപരമായ നടപടികൾ മാത്രമാണ് ചെയ്തത്. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഉദ്യോഗസ്ഥർ അനൗദ്യോ​ഗികമായി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് ഔദ്യോ​ഗികമായ പ്രതികരണത്തിന് ആദായനികുതി വകുപ്പ് ഇതുവരേയ്ക്കും തയ്യാറായിട്ടില്ല. ആദായനികുതി വകുപ്പ് ജോയിന്റ് ഡയറക്ടർ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലുള്ള പത്തം​ഗ സംഘമാണ് കോൺഫിഡന്റ് ​ഗ്രൂപ്പിലെ പരിശോധനകൾക്ക് നേതൃത്വം നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home