ചെന്നൈയില്‍ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ചെന്നൈ : അഡയാറിൽ ടിവികെ (തമിഴക വെട്രി കടകം) പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിന്റെ അരികിലേക്ക് ഒരു സംഘം ആയുധങ്ങളുമായി പാഞ്ഞടുക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
2009 ൽ ശിവ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണന് പങ്കുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രതികളെ പിടികൂടാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കണ്ണൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന തകർച്ച വ്യക്തമായിരിക്കുകയാണെന്ന് ടിവികെ നേതാവിന് പോലും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിനാകുന്നില്ലെന്നും ഉദയനിധി സ്റ്റാലിൻ വിമർശിച്ചു. ഡിഎംകെയെ കുറ്റപ്പെടുത്തുന്നത് മതിയാക്കി ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാൻ ടിവികെ സർക്കാർ ഇനിയെങ്കിലും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.









0 comments