ad
Deshabhimani

ജനങ്ങൾക്ക് നന്ദി അറിയിച്ച് നിതീഷ് കുമാര്‍, മാര്‍ച്ച്16വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നേക്കും

Nitish meeting
വെബ് ഡെസ്ക്

Published on Mar 05, 2026, 12:39 PM | 1 min read

പട്ന:ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി രാജ്യസഭാ സീറ്റിൽ ഒതുങ്ങാൻ ജെ ഡി യു അധ്യക്ഷൻ നിതീഷ് കുമാർ.രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ബിഹാറിലെ ജനങ്ങൾക്ക് അദ്ദേഹം വൈകാരികമായ സന്ദേശം നൽകി.കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി തന്നിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി അറിയിച്ചു.


"എന്റെ പാർലമെന്ററി ജീവിതത്തിന്റെ തുടക്കം മുതൽ ഇരുസഭകളിലും അംഗമാകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.ജനങ്ങളുമായുള്ള എന്റെ ബന്ധം എന്നും നിലനിൽക്കും,വികസിത ബിഹാർ എന്ന ലക്ഷ്യത്തിനായി ഞാൻ ഇനിയും പ്രവർത്തിക്കും,"എന്നാണ് എക്സിൽ കുറിച്ച വാക്കുകൾ.


Related News

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെ ഇന്ത്യൻ പാർലമെന്റിന്റെ രണ്ട് സഭകളിലും(ലോക്സഭ,രാജ്യസഭ)ബിഹാർ നിയമസഭയുടെ രണ്ട് സഭകളിലും(അസംബ്ലി,കൗൺസിൽ)അംഗമാകുന്ന അപൂർവ്വ നേട്ടം നിതീഷ് കുമാർ കൈവരിക്കും.


പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നാല് മാസത്തിനുള്ളിലാണ് ഈ നിർണ്ണായക നീക്കം. മാർച്ച്16-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് വരെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നേക്കും.


Related News

ഇതിനിടെ നിതീഷ് കുമാറിന്റെ പ്രഖ്യാപനം പുറത്തു വന്നതോടെ ജെഡിയു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രതിഷേധ പ്രകടനങ്ങൾ തുടര്‍ച്ചയായി.



നിതീഷ് കുമാറിന് പകരം ആരെ മുഖ്യമന്ത്രിയാക്കുമെന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ബീഹാറിലെ രാഷ്ട്രീയ വൃത്തങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. മകൻ നിഷാന്ത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ജെ‍ഡിയുവിന് ലഭിക്കുന്ന ഉപമുഖ്യമന്ത്രി സ്ഥാനത്താവും നിഷാന്ത് എത്തുക.


മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കിയുള്ള ബിജെപിയുടെ തന്ത്രം മുന്നേറുകയാണ്. അവരിൽ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, ബീഹാർ മന്ത്രി ദിലീപ് കുമാർ ജയ്‌സ്വാൾ എന്നിവരാണ് നിതീഷിന് പകരം ചർച്ച ചെയ്യപ്പെടുന്ന പേരുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home