ad
Deshabhimani

മന്ത്രിയെ വേദിയിലിരുത്തി ഇരിപ്പിടത്തിനായി ഉദ്യോഗസ്ഥരുടെ ഉന്തും തള്ളും

2
വെബ് ഡെസ്ക്

Published on Oct 26, 2025, 04:38 PM | 1 min read

നാഗ്പൂർ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്ത നാഗ്പൂരിലെ ഒരു സർക്കാർ പരിപാടിക്കിടെ മുതിർന്ന ഉദ്യോഗസ്ഥരുടെ വഴക്ക്. അടുത്തടുത്ത് ഇരുന്ന് ഇരുവരുടെയും ഉന്തും തള്ളും സദസ്സിലുള്ളവർ ചിത്രീകരിച്ച് വൈറലാക്കി. പോസ്റ്റൽ വകുപ്പിൽ ഉന്നത സ്ഥാനത്തിരിക്കുന്ന ഇരുവരും തമ്മിൽ അധികാര പരിധി സംബന്ധിച്ച് കേസ് നടക്കുന്നുണ്ടെന്ന് പിന്നാലെ വാർത്തായായി.


നാഗ്പൂരിൽ നടന്ന തൊഴിൽ മേളയിൽ ഗഡ്കരി സദസ്സിനെ അഭിസംബോധന ചെയ്യാൻ തുടങ്ങുന്നതിനിടെയാണ് തർക്കം. ഒരാൾക്ക് മാത്രമുള്ള സോഫയിൽ അവസരം ലഭിച്ച രണ്ട് വനിതാ ഉദ്യോഗസ്ഥർ പരസ്പരം തള്ളുകയും ഇരിപ്പിടം സംബന്ധിച്ച് കലഹിക്കയും ചെയ്യുന്നു. മാറിയിരിക്കാൻ ആവശ്യപ്പെടുന്നു. ഒരാളുടെ കയ്യിലെ വെള്ളം തുളുമ്പി താഴെപ്പോകുന്നു. ശബ്ദമില്ലാതെയാണ് പോര്.


കോടതിയിൽ നിന്ന് പൊതുവേദിയിലേക്ക്


നാഗ്പൂർ മേഖലയിലെ പോസ്റ്റ്മാസ്റ്റർ ജനറലായി സേവനമനുഷ്ഠിക്കയായിരുന്നു ഇതിൽ ഒരാളായ ശോഭ മധാലെ. അവരെ അടുത്തിടെ കർണാടകയിലേക്ക് സ്ഥലം മാറ്റി. സ്ഥലം മാറ്റത്തെത്തുടർന്ന് നവി മുംബൈയിലെ പോസ്റ്റ്മാസ്റ്റർ ജനറലായ സുചിത ജോഷിക്ക് നാഗ്പൂർ ഡിവിഷന്റെ അധിക ചുമതല നൽകി.


നാഗ്പൂർ ഓഫീസറായിരുന്ന ശോഭ മധാലെ പക്ഷെ, കോടതിയെ സമീപിച്ച് സ്ഥലം മാറ്റത്തെ ചോദ്യം ചെയ്യുകയും സ്റ്റേ ഓർഡർ നേടുകയും ചെയ്തു. ഇതോടെ  ഔദ്യോഗികമായി നാഗ്പൂരിൽ ചുമത വഹിക്കുന്നത് ആരാണെന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം നിലനിൽക്കയാണ്. ശീതയുദ്ധം അവിടെ തുടങ്ങി.


മന്ത്രി ഇതൊന്നും കണാത്ത ഭാവത്തിലാണ് സ്റ്റേജിൽ ഇരിക്കുന്നത്. ഇടയ്ക്ക് അസ്വസ്ഥനായി തിരിഞ്ഞ് നോക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ, ഇതിനിടെ കാണികളുടെ ക്യാമറ കണ്ണ് ശീതയുദ്ധം പകർത്തി.



വീഡിയോയിൽ ജോഷിയുടെ കൈമുട്ടിൽ മധാലെ തള്ളുന്നത് കാണാം. ബാലിശമായി ഇരുവരും കായികമായി പരസ്പരം പ്രതികരിക്കുന്നു.  



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home