ad
Deshabhimani

സ്വകാര്യ സ്കൂളുകളിലെ പുസ്തകക്കൊള്ള; സിബിഎസ്ഇക്കും കേന്ദ്രത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

Textbooks.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 23, 2026, 11:02 AM | 1 min read

ന്യൂഡൽഹി: സ്വകാര്യ സ്കൂളുകളിൽ അമിതവിലയുള്ള പാഠപുസ്തകങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കർശന നടപടി തുടങ്ങി. സ്കൂൾ പുസ്തകങ്ങളുടെ വിലയും വിപണനവും സംബന്ധിച്ച് രാജ്യവ്യാപകമായി ഓഡിറ്റ് നടത്താൻ കമ്മീഷൻ ഉത്തരവിട്ടു.


വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും സിബിഎസ്ഇക്കും കമ്മീഷൻ നോട്ടീസ് അയച്ചു. സ്വകാര്യ പ്രസാധകരുടെ വിലകൂടിയ പുസ്തകങ്ങൾ വാങ്ങാൻ മാതാപിതാക്കളെ നിർബന്ധിക്കുന്നത് വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.


എൻസിഇആർടി പുസ്തകങ്ങൾ ലഭ്യമായിരിക്കെ, കമ്മീഷൻ ലക്ഷ്യമിട്ട് സ്വകാര്യ പുസ്തകങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് വഴി രക്ഷിതാക്കൾ വലിയ സാമ്പത്തിക ചൂഷണത്തിനാണ് ഇരയാകുന്നത്. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.


രാജ്യത്തെ വിവിധ സ്കൂളുകളിൽ പുസ്തകങ്ങൾക്കും യൂണിഫോമിനും ഈടാക്കുന്ന തുകയെക്കുറിച്ച് വിശദമായ ഓഡിറ്റ് നടത്താനാണ് എൻഎച്ച്ആർസി നിർദ്ദേശിച്ചിരിക്കുന്നത്. സ്കൂളുകളും പ്രസാധകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പലയിടത്തും രക്ഷിതാക്കളുടെ നടുവൊടിക്കുന്ന രീതിയിലാണെന്ന പരാതികൾ വ്യാപകമാണ്. സിബിഎസ്ഇ സ്കൂളുകളിൽ എൻസിഇആർടി പുസ്തകങ്ങൾ നിർബന്ധമാക്കണമെന്ന നിർദ്ദേശം നിലനിൽക്കെയാണ് ഈ ലംഘനം നടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home