ad
Deshabhimani

print edition അടുത്ത ലക്ഷ്യം സമാജ്‌വാദി പാർടിയെന്ന്‌ സുവേന്ദു അധികാരി

Suvendu Adhikari
വെബ് ഡെസ്ക്

Published on May 06, 2026, 12:04 AM | 1 min read

ന്യൂഡൽഹി: പശ്‌ചിമ ബംഗാളിൽ അട്ടിമറി വിജയം നേടിയതോടെ അടുത്ത ലക്ഷ്യം സമാജ്‌വാദി പാർടിയും അഖിലേഷ്‌ യാദവുമാണെന്ന്‌ ബിജെപി നേതാവ്‌ സുവേന്ദു അധികാരി. ‘രാഹുലും മമതയും തേജസ്വിയും തീർന്നു... ഇനി അഖിലേഷാണ്‌ ലക്ഷ്യം. ഉത്തർപ്രദേശിൽ അടുത്തവർഷമാണ്‌ തെരഞ്ഞെടുപ്പ്‌. എഎപിയെ പോലെ തൃണമൂലിന്റെയും കഥ കഴിഞ്ഞു’–സുവേന്ദു പറഞ്ഞു.


അതേസമയം, ബംഗാളിൽ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ കേന്ദ്രമന്ത്രി അമിത്‌ഷായെ നിരീക്ഷകനായി ബിജെപി ചുമതലപ്പെടുത്തി. ഭബാനിപുരിൽ മമതയെ തോൽപ്പിച്ച സുവേന്ദു അധികാരി,‍ ബിജെപി നേതാക്കളായ സമിക്‌ ഭട്ടാചാര്യ, ദിലീപ്‌ ഘോഷ്‌, അഗ്നിമിത്ര ഘോഷ്‌,‍ രൂപ ഗാംഗുലി, സ്വപൻ ദാസ്‌ഗുപ്‌ത തുടങ്ങിയവരുടെ പേരുകളാണ്‌ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഉയരുന്നത്‌. പുതിയ സർക്കാർ ശനിയാഴ്‌ച സത്യപ്രതിജ്ഞ ചെയ്യുമെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക്‌ ഭട്ടാചാര്യ പ്രതികരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home