അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല; മധ്യപ്രദേശിൽ യുവതി ഉന്തുവണ്ടിയിൽ പ്രസവിച്ചു, കുഞ്ഞ് മരിച്ചു

ഭോപ്പാൽ : പ്രസവവേദന വന്നിട്ടും അധികൃതർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ പറഞ്ഞുവിട്ട യുവതി ഉന്തുവണ്ടിയിൽ പ്രസവിച്ചു. കുഞ്ഞ് മരിച്ചു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ രത്‍ലം സയ്‍ലാനയിലാണ് സംഭവം.
മാർച്ച് 23ന് രാവിലെ ഒമ്പതോടെ കൃഷ്ണ ഗൗള ഗർഭിണിയായ ഭാര്യ നീതുവുമായി സാമൂഹ്യആരോഗ്യകേന്ദ്രത്തിലെത്തിയെങ്കിലും പ്രസവത്തിന് രണ്ട് മൂന്ന് ദിവസമാകുമെന്ന് പറഞ്ഞ് മടക്കി അയച്ചു. 24ന് പുലർച്ചെ ഒന്നോടെ പ്രസവവേദനയുമായി വീണ്ടും ആശുപത്രിയിലെത്തി. 15 മണിക്കൂർ കഴിഞ്ഞേ പ്രസവമുണ്ടാകൂവെന്ന് പറഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് മടക്കി.
വീട്ടിലെത്തിയപ്പോഴേക്കും പ്രസവവേദന കടുത്തതോടെ ഉന്തുവണ്ടിയിൽ കൃഷ്ണ ഗൗള നീതുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പുലർച്ചെ മൂന്നോടെ പ്രസവിച്ചു. കുഞ്ഞ് മരിച്ചു. ഉന്തുവണ്ടിയിൽ നീതുവുമായി പോകുന്ന കൃഷ്ണ ഗൗളയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.










0 comments