മലബാർ മേഖലയിലെ ക്വാറി: പാസ് അനുവദിക്കാൻ റോയൽറ്റി വ്യവസ്ഥയാക്കരുത്- ഹൈക്കോടതി

കൊച്ചി: മലബാർ മേഖലയിൽ പ്രവർത്തിക്കുന്ന ക്വാറികൾക്ക് പാസ് (മൂവ്‌മെന്റ് പെർമിറ്റ്) അനുവദിക്കുന്നതിന് മുൻകൂറായി റോയൽറ്റി അടയ്ക്കണമെന്ന് നിർബന്ധിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചെറുകിട കരിങ്കൽ ക്വാറി ഓണേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർക്കും കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റിനുമാണ് ജസ്റ്റിസ് സി ജയചന്ദ്രൻ നിർദേശം നൽകിയത്.
മലബാർ മേഖലയിലെ ക്വാറികളുമായി ബന്ധപ്പെട്ട് ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് സിംഗിൾബെഞ്ചിന്റെ നടപടി. റോയൽറ്റി തുക ഇൗ കേസിലെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കുമെന്നും വ്യക്തമാക്കി. വടക്കൻ കേരളത്തിലെ സ്വകാര്യഭൂമിയിലുള്ള ധാതുക്കളുടെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ നിയമം ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി ഡിവിഷൻബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. ഹർജി കൂടുതൽ വാദത്തിനായി 25-ലേക്ക് മാറ്റി.









0 comments