കെപിസിസിക്ക് മുഴുവൻ സമയ പ്രസിഡന്റിനായി സതീശൻ; പിഎം ശ്രീയുമായി മുന്നോട്ട്

ന്യൂഡൽഹി: സംഘപരിവാർ പ്രീണനം തുടരുന്നതിന്റെ ഭാഗമായി പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ തീരുമാനം. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുയരുന്ന എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നാണ് നിലപാട്. വിഷയത്തിൽ കേന്ദ്രവുമായുള്ള ആശയവിനിമയം തുടരും.
മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ തുടർചർച്ചകളിലേക്ക് കടക്കും. പാഠ്യപദ്ധതിയിൽ ഇടപെടരുത്, സ്‌കൂളുകൾ തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം എന്നീ ഉപാധികൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഇക്കാര്യത്തിൽ കേന്ദ്രം നിലപാട് അറിയിച്ചാലും ഇല്ലെങ്കിലും പദ്ധതിയുമായി സഹകരിക്കും.
അതേസമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എംപിമാരോ എംഎൽഎമാരോ എത്തുന്നത് വെട്ടി മുഖ്യമന്ത്രി വി ഡി സതീശൻ. തിങ്കളാഴ്‌ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചയിൽ കെപിസിസിക്ക് മുഴുവൻ സമയ പ്രസിഡന്റാണ് വേണ്ടതെന്ന് സതീശൻ വ്യക്തമാക്കി.









0 comments