ad
Deshabhimani

ചന്ദ്രൻ അമേരിക്കയുടേത്; വിചിത്ര വാദവുമായി ട്രംപ്

trump moon claim
വെബ് ഡെസ്ക്

Published on Sep 07, 2026, 09:23 PM | 1 min read

വാഷിങ്ടൺ : ചന്ദ്രൻ അമേരിക്കയുടേതാണെന്ന വിചിത്ര വാദവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “The moon is ours” എന്ന സന്ദേശവും ചന്ദ്രന്റെ ചിത്രവും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് പങ്കുവച്ചത്. അമേരിക്കയുടെ കൊടിയും ചിത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്. ഹോർമുസ് കടലിടുക്കും അമേരിക്കയുടേതാണെന്ന് പറയുന്ന എഐ ചിത്രങ്ങളും ട്രംപ് പങ്കുവച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


അമേരിക്കൻ സ്പേസ് ഫോഴ്‌സിനായി തയ്യാറാക്കിയതായി പറയുന്ന പുതിയ നിറത്തിലുള്ള യൂണിഫോമുകളുടെ എഐ ചിത്രങ്ങളും ട്രംപ് പങ്കുവെച്ചു. ഇതിനു പിന്നാലെ ട്രംപിനെ ഡിസി കോമിക്സ് സൂപ്പർഹീറോയായ ‘​ഗ്രീൻ ലാന്റേൺ ’ ആയി ചിത്രീകരിക്കുന്ന എഐ വീഡിയോ വൈറ്റ് ഹൗസ് പുറത്തുവിട്ടു.


1967ലെ Outer Space Treaty പ്രകാരം ചന്ദ്രൻ ഉൾപ്പെടെയുള്ള ആകാശഗോളങ്ങളിൽ ഒരു രാജ്യത്തിനും പരമാധികാര അവകാശവാദം ഉന്നയിക്കാൻ കഴിയില്ല. അമേരിക്കയും ഈ ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യമാണ്. എന്നാൽ ഇതിനെ തള്ളിക്കളഞ്ഞായിരുന്നു ട്രംപിന്റെ പോസ്റ്റ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home