ad
Deshabhimani

print edition പുതിയ റോസ്‌റ്റർ പുറത്തിറക്കി; യുപി സർക്കാരിനെ വിമർശിച്ച ജസ്‌റ്റിസിൽനിന്ന്‌ കേസുകൾ മാറ്റി

yogi adithyanadh
avatar
സ്വന്തം ലേഖകൻ

Published on Mar 24, 2026, 12:41 AM | 1 min read

ന്യൂഡൽഹി : ന്യൂനപക്ഷങ്ങൾക്ക്‌ സമാധാനപരമായി ഇ‍ൗദ്‌ ആഘോഷം നടത്താൻ സ‍ൗകര്യമൊരുക്കാൻ യുപി സർക്കാരിനോട് ഉത്തരവിട്ട മലയാളിയായ ജസ്‌റ്റിസ്‌ അതുൽ ശ്രീധരനിൽനിന്ന്‌ കേസുകൾ മാറ്റി അലഹബാദ്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌. തിങ്കളാഴ്‌ച പുറത്തിറക്കിയ പുതിയ റോസ്‌റ്റർ പ്രകാരം പെൻഷൻ , മനുഷ്യാവകാശം, യുപി സഹകരണ നിയമം സംബന്ധിച്ച കേസുകളാണ്‌ ഇനി അദ്ദേഹത്തിന്റെ ബെഞ്ചിൽ ലിസ്‌റ്റ്‌ ചെയ്യുക. കോഡ്‌ ബുക്കിൽ പരാമർശിക്കാത്ത റിട്ട്‌ ഹർജികളും ബ‍ൗദ്ധിക സ്വത്തവകാശ വിഷയങ്ങളുമാണ്‌ ജസ്‌റ്റിസ്‌ അതുൽ ശ്രീധരൻ ഇതുവരെ പരിഗണിച്ചത്‌.


യുപി സംഭലിലെ മസ്‌ജിദിൽ ന്യൂനപക്ഷങ്ങൾക്ക്‌ ഇ‍ൗദ്‌ നമസ്‌കാരം നടത്താൻ സുരക്ഷ നൽകാൻ ഉത്തരവിട്ടിരുന്നു. യുപി സർക്കാരിനെയും അദ്ദേഹം വിമർശിച്ചു. കേണൽ സോഫിയ ഖുറേഷിയെ തീവ്രവാദികളുടെ സഹോദരിയെന്ന്‌ അധിക്ഷേപിച്ച ബിജെപി മന്ത്രി കുൻവർ വിജയ്‌ ഷായ്‌ക്കെതിരെ മധ്യപ്രദേശ്‌ ഹൈക്കോടതി ജഡ്‍ജിയായിരിക്കെ സ്വമേധയാ കേസെടുത്ത അദ്ദേഹം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ ഉത്തരവിട്ടിരുന്നു. തൊട്ടുപിന്നാലെ സ്ഥലം മാറ്റി. ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശയെങ്കിലും കേന്ദ്രസർക്കാർ ഇടപെടൽ മൂലം അലഹാബാദിലേക്ക്‌ മാറ്റുകയായിരുന്നു. ഛത്തീസ്‌ഗഡിൽ രണ്ടാമത്തെ മുതിർന്ന ജഡ്‌ജിയാവേണ്ടിയിരുന്ന ജസ്‌റ്റിസ്‌ അതുൽ ശ്രീധരൻ അലഹബാദിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്‌ അദ്ദേഹത്തിന്റെ ജുഡീഷ്യൽ കരിയറിനെയും ദോഷകരമായി ബാധിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home