ad
Deshabhimani

മാധ്യമങ്ങൾ അച്ച് നിരത്തിയാൽ തകർന്നുപോകുന്നതല്ല എന്റെ ജീവിതം : പിണറായി വിജയൻ

ed
വെബ് ഡെസ്ക്

Published on Sep 09, 2026, 05:53 PM | 1 min read

ആലപ്പുഴ : സിഎംആർഎൽ – എക്സാലോജിക്‌ കമ്പനികൾ നിയമപരമായി നടത്തിയ ഇടപാടിനെ വളച്ചൊടിയ്ക്കാൻ ഇഡി നടത്തിയ ഇടപെടലിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കാലങ്ങളായി ഇഡി തന്നെ വേട്ടയാടുകയാണെന്നും ഏത് വിധേനയും എന്നെ പഴിചാരുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


ആലപ്പുഴയിൽ സിപിഐ എം മാന്നാ‌ർ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ നീങ്ങാനുള്ള ഒന്നും ഇഡിക്കും ഏജൻസിയെ അയക്കുന്നവർക്കും കിട്ടുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. സിഎംആർഎൽ- എക്സാലോജിക് കരാറുകളെല്ലാം നിയമാനുസൃതമാണ്. ഇഡിയുടെ കണ്ടെത്തലുകൾ ലജ്ജാവഹമാണ്. ഏത് വിധേനയും എന്നെ പഴിചാരാൻ പറ്റണം. പക്ഷേ അവർക്ക് സഹായകമായ ഒന്നും എവിടെ നിന്നും ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.


'മകൾ വീണ ടി കമ്പ്യൂട്ടർ മേഖലയിൽ പണി എടുക്കുന്നയാളാണ്. കല്യാണം കഴിഞ്ഞപ്പോൾ ആണ് മകൾ ജോലി ഉപേക്ഷിച്ചത്. പിന്നീട് സ്വന്തമായി ഒരു കമ്പനി തുടങ്ങി. പല കമ്പനികൾക്കും എക്സാലോജിക് സേവനങ്ങൾ നൽകാറുണ്ട്. അങ്ങനെ ഒരു കമ്പനിയാണ് സിഎംആർഎൽ. സിഎംആർഎൽ കമ്പനിക്ക് എന്റെ മകളുടെ കമ്പനി നൽകിയ സേവനത്തിന് ലഭിച്ച പ്രതിഫലമാണത്. അതെങ്ങനെ രഹസ്യമാകും? സിഎംആർഎൽ കമ്പനി അത് നൽകുന്നത് രേഖപ്രകാരമാണ്. എന്റെ മകളുടെ കമ്പനി അത് സ്വീകരിക്കുന്നതും രേഖപ്രകാരമാണ്. അതുമായി ബന്ധപ്പെട്ട നികുതികളെല്ലാം കൃത്യമായി അടച്ചിട്ടുമുണ്ട്. അന്ന് മുഹമ്മദ് റിയാസ് വിണയുടെ ഭർത്താവല്ല. എനിക്കുവേണ്ടി പണം വാങ്ങിയെന്നും അത് റിയാസ് മുഖേന പുറത്തേക്ക് കടത്തിയെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


മാധ്യമങ്ങൾ അച്ച് നിരത്തിയാൽ തീർന്നുപോകുന്നതല്ല എന്റെ ജീവിതം. ഞാൻ ജീവിച്ച ജീവിതമെങ്ങനെയെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. അതൊരു തുറന്ന പുസ്തകമാണ്. നിങ്ങൾക്കുള്ള അമർഷം, രോഷം, വിദ്വേഷം, പക തുടങ്ങിയവ തീർക്കാനായി അച്ച് നിരത്തിയാൽ തീരുന്നതല്ല എന്റെ വ്യക്തി ജീവിതം. രാഷ്ട്രീയപരമായുള്ളത് രാഷ്ട്രീയപരമായും നിയമപരമായുള്ളത് നിയമപരമായും നേരിടും', പിണറായി വിജയൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home