ad
Deshabhimani

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വിദേശയാത്ര; 'തായ് മാമൻ തങ്ക മോതിരം'പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു

vijay.p
വെബ് ഡെസ്ക്

Published on Sep 09, 2026, 06:22 PM | 1 min read

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രഖ്യാപിച്ച 'തായ് മാമൻ തങ്ക മോതിരം' എന്ന പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു. സെപ്റ്റംബർ 15-നാണ് സംസ്ഥാനത്തെ നവജാത ശിശുക്കൾക്ക് സ്വർണമോതിരം വിതരണം ചെയ്യാനിരുന്ന പരിപാടിയുടെ ഉദ്ഘാടനം. മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രയെ തുടർന്നാണ് ഉദ്ഘാടനം നീട്ടാൻ തീരുമാനിച്ചത്.


മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ് നടത്തുന്ന ആദ്യ ഔദ്യോഗിക വിദേശ പര്യടനമാണിത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന വിദേശ സന്ദർശനമാണ് വിജയിയുടേത്. തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്കായി മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച പ്രധാനപ്പെട്ട ഒരു ക്ഷേമപദ്ധതിയാണ് ഒരു ഗ്രാം സ്വർണ മോതിര പദ്ധതി


പദ്ധതിയുടെ ഉദ്ഘാടനം വലിയ ആഘോഷമാക്കാനും വലിയ പ്രചാരണം നൽകാനും നേരത്തെ തീരുമാനിച്ചിരുന്നതാണ്. എന്നാൽ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ പുതിയ തീയതി പുറത്തുവിട്ടിട്ടില്ല. മുഖ്യമന്ത്രി ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home