ad
Deshabhimani

ജനങ്ങൾ സഹകരിക്കണമെന്ന് വൈ​ദ്യുതി മന്ത്രി; 'അത്ഭുതം കാണിക്കാൻ കഴിയില്ല'

Sunny Joseph

സണ്ണി ജോസഫ്

വെബ് ഡെസ്ക്

Published on Sep 09, 2026, 06:41 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായി തുടരുന്ന വൈ​ദ്യുതി മുടക്കത്തിൽ ഇടപെടൽ നടത്താതെ കയ്യൊഴിഞ്ഞ് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങൾ സഹകരിക്കണമെന്നും തനിക്ക് അത്ഭുതമൊന്നും കാണിക്കാനാകില്ലെന്നുമായിരുന്നു വൈദ്യുതിമന്ത്രിയുടെ പ്രതികരണം. ഉന്നതതലയോ​ഗത്തിന് ശേഷം വാർത്താസമ്മേളനം നടത്തുകയായിരുന്നു മന്ത്രി.


ഇപ്പോഴത്തെ പ്രതിസന്ധി കേരളത്തിൽ മാത്രമല്ല. സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ല. മഴക്കുറവാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴ ​ഗണ്യമായി കുറയുകയും ചൂട് കൂടുകയും ചെയ്തു. അതുപോലെ വൈദ്യുതി ഉപഭോ​ഗവും വർധിച്ചു. കേരളത്തിന് 700 മെ​ഗാവാട്ട് വരെ കുറവുണ്ടാകും എന്ന് ​ഗ്രിഡ് കൺട്രോൾ ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. തുടർന്ന് ടെണ്ടറുകൾ ക്ഷണിച്ചിട്ടും ആവശ്യമായ വൈദ്യുതി ലഭിക്കാത്തതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വിഷയം മനസിലാക്കി എല്ലാജനങ്ങളും സഹകരിക്കണം. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം സർക്കാരും കെഎസ്ഇബിയും തുടരുകയാണെന്നും മന്ത്രി പറഞ്ഞു.


വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും അത് എത്രമാത്രം കൃത്യത ഉണ്ടാകുമെന്നതിൽ മന്ത്രി സംശയം പ്രകടിപ്പിക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home