കരുവാറ്റ കൊലപാതകം: കുട്ടികളുടെ കസ്റ്റഡിക്ക് സ്റ്റേ

കൊച്ചി: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ മൂന്ന് കുട്ടികളുടെ തെളിവെടുപ്പ് അനുമതി ഹൈക്കോടതി സ്റ്റേ ചെയ്തു. ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവാണ് സ്റ്റേ ചെയ്തത്. കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് നടപടി. ഹർജിയിൽ ഹൈക്കോടതി പൊലീസിന്റെ മറുപടി തേടി.
കുട്ടികളെ തെളിവെടുപ്പിന്റെ ഭാഗമായി കസ്റ്റഡിയിൽവിട്ടുകൊണ്ട് തിങ്കളാഴ്ചയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവിട്ടത്. പ്രായപൂർത്തിയാകാത്തവർ മാത്രം കുറ്റാരോപിതരാകുന്ന കേസിൽ കസ്റ്റഡിയിൽ വിടുന്നത് ഇന്ത്യയുടെ നിയമ ചരിത്രത്തിൽ അപൂർവവും കേരള നിയമ ചരിത്രത്തിൽ ആദ്യവുമായ നടപടിയായിരുന്നു.
എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ തെളിവെടുപ്പിന്റെ പേരിൽ കസ്റ്റഡിയിൽവിട്ടത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിലയിരുത്തി. സിസിടിവിയും ഫോറൻസിക് റിപ്പോർട്ടുംവെച്ചുള്ള അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.








0 comments