ad
Deshabhimani

മണിപ്പൂരി സംഗീതസംഗീതജ്ഞന്റെ കൊലപാതകം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ

odisha

ചോങ്തം വിക്രം

വെബ് ഡെസ്ക്

Published on Sep 09, 2026, 08:01 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെട്ട മണിപ്പൂരി സംഗീതജ്ഞനും അധ്യാപകനും ഗായകനുമായ ചോങ്തം വിക്രമിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശ സംഘടനകൾ രം​ഗത്ത്. അക്രമത്തിന് പിന്നിലെ വംശീയ പ്രേരണ പരിശോധിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.


വിക്രമിന്റെ കൊലപാതകം ഒരു സാധാരണ ക്രിമിനൽ സംഭവമായി മാത്രം കാണാൻ കഴിയില്ല. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ നേരിടുന്ന വംശീയ വിവേചനങ്ങളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ വേണം ഇതിനെ പരിശോധിക്കേണ്ടതെന്നും സംഘടനകൾ ആവശ്യപ്പെട്ടു.


വിക്രമിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടത്തുക, വിക്രമിന്റെ കുടുംബത്തിന് സാമ്പത്തിക നഷ്ടപരിഹാരവും ഭീഷണികളിൽ നിന്നുള്ള സംരക്ഷണവും ഉറപ്പാക്കുക, എല്ലാ പ്രപതികളേയും കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കുക, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങൾ തടയാൻ സംവിധാനങ്ങൾ നടപ്പിലാക്കുക തുടങ്ങിയവയാണ് സംഘടനകളുടെ പ്രധാന ആവശ്യങ്ങൾ.


രാജ്യത്തെ ജനവിഭാഗങ്ങൾക്കെതിരെ തുടർച്ചയായി ഉണ്ടാകുന്ന വംശീയ കുറ്റകൃത്യങ്ങൾ നേരിടാൻ നിലവിലെ പൊലീസ് അന്വേഷണം പര്യാപ്തമല്ലെന്ന് സംഘടനകൾ ആരോപിച്ചു. സെപ്റ്റംബർ 8ന് ന്യൂഡൽഹിയിലെ സർവോദയ എൻക്ലേവിലുള്ള 'സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസി'ൽ ചേർന്ന യോഗത്തിന് ശേഷമാണ് സംഘടനകൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home