ad
Deshabhimani

ആർ മോഹനൻ അന്തരിച്ചു

R Mohanan

ആർ മോഹനൻ

വെബ് ഡെസ്ക്

Published on Sep 09, 2026, 08:15 PM | 1 min read

കോഴിക്കോട്‌: കവിയും സാംസ്‌കാരിക പ്രവർത്തകനുമായ ആർ മോഹനൻ (73) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധൻ വൈകിട്ടായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന്‌ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ബിലാത്തികുളം ഹ‍ൗസിങ്‌ കോളനിയിലാണ്‌ (ഫ്ലാറ്റ് നമ്പർ 5222) താമസം.


ദേശാഭിമാനി വാരികയിൽ പ്രൂഫ്‌ റീഡറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ‘ഉറുന്പുകൾക്ക്‌ ഒളിത്താവളങ്ങൾ വേണ്ട’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. നഗരത്തിലെ സാംസ്‌കാരിക പരിപാടികളിൽ നിറസാന്നിധ്യമായിരുന്നു. ഏറെക്കാലം സമാന്തര കോളേജിൽ അധ്യാപകനായ മോഹനന്റെ കവിതാലാപനം ആസ്വാദക ശ്രദ്ധ നേടിയിരുന്നു. ഇടശ്ശേരിയുടെ പൂതപ്പാട്ട്‌ നിരവധി വേദികളിൽ അവതരിപ്പിച്ചു.

ഭാര്യ: കെ പ്രഭ. മക്കൾ: എം സിതാര, എം നാഗിന. സഹോദരങ്ങൾ: മുകുന്ദൻ, ശ്രീധരൻ, പരേതരായ പത്മനാഭൻ, സുകുമാരൻ, സോമൻ, ഭാസ്കരൻ. പൊതുദർശനം വ്യാഴം രാവിലെ ഒമ്പത് മുതൽ 10 മണി വരെ കോഴിക്കോട്‌ ടൗൺഹാളിൽ. സംസ്കാരം രാവിലെ പത്തരയ്ക്ക് മാവൂർ റോഡ് സ്‌മൃതിപഥത്തിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home