തോട്ടങ്ങൾ സംരക്ഷിക്കണം; 240 കേന്ദ്രത്തിൽ തൊഴിലാളി പ്രതിഷേധ സംഗമം

തോട്ടങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ ഏരൂരിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് എസ് ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Sep 09, 2026, 08:23 PM | 1 min read
കൊല്ലം: പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ തോട്ടം മേഖലയെ ഇല്ലാതാക്കി തൊഴിലാളികളുടെ തൊഴിൽ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. 240 കേന്ദ്രത്തിലാണ് തൊഴിലാളിക പ്രതിഷേധം നടന്നത്.
കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. കൊല്ലം ജില്ലയിലെ പ്രധാന തോട്ടങ്ങളായ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ് (ആർപിഎൽ), ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, ടിആർ ആൻഡ് ടി, എസ്എംഎൽ, എവിടി, ടാറ്റ, പിസികെ എന്നിവിടങ്ങളിൽ തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കുചേർന്നു. ഏരൂരിൽ പ്രതിഷേധം പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഡി വിശ്വസേനൻ, എസ്റ്റേറ്റ് പ്രസിഡന്റ് ഷൈൻ ബാബു, ജി പ്രമോദ് എന്നിവർ സംസാരിച്ചു.
തെന്മല വാലിയിലെ വിവിധ സമര കേന്ദ്രങ്ങള്‍ ഫെഡറേഷൻ ജില്ലാ സെക്രട്ടറി എസ് ബിജു, ട്രഷറർ പി രാജു എന്നിവർ സമരം ഉദ്ഘാടനംചെയ്തു. ഓയിൽ പാമിലെ വിവിധ കേന്ദ്രങ്ങളിൽ സമരം സി അജയൻ, ദിനേശ് എന്നിവർ ഉദ്ഘാടനംചെയ്തു.
തോട്ടം മേഖലയെയും തൊഴിലാളികളുടെ ഉപജീവനത്തെയും തകർക്കുന്ന കസ്തൂരി രംഗൻ റിപ്പോർട്ടിലെ അശാസ്ത്രീയ നിർദേശങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് സംയുക്ത പ്രതിഷേധ സമിതി ആവശ്യപ്പെട്ടു.










0 comments