ad
Deshabhimani

വീട്‌ നിർമാണത്തിനിടെ കോൺക്രീറ്റ് തകർന്നുവീണു; 9 തൊഴിലാളികൾക്ക് പരിക്ക്

House Construction Accident kavvayii Payyanur

പയ്യന്നൂർ കവ്വായിയിൽ നിർമാണത്തിനിടെ അപകടം നടന്ന വീട്

വെബ് ഡെസ്ക്

Published on Sep 09, 2026, 08:51 PM | 1 min read

പയ്യന്നൂർ: കണ്ണൂർ കവ്വായിയിൽ നിർമാണത്തിനിടെ വീടിന്റെ കോൺക്രീറ്റ് തകർന്നുവീണ് ഒമ്പത് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു. കവ്വായി മറിയം മസ്ജിദിന് സമീപം എ ടി മുഹമ്മദ്കുഞ്ഞിയുടെ വീടിന്റെ രണ്ടാംനിലയുടെ കോൺക്രീറ്റ് പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം.


ബുധനാഴ്‌ച വൈകിട്ട്‌ 4.10ഓടെ ജോലി നടക്കുന്നതിനിടെ രണ്ടാം നിലയിലെ സിറ്റൗട്ടിനായി താഴെനിന്നും താങ്ങിനിർത്താനായി കൊടുത്തിരുന്ന ഇരുമ്പിന്റെ പോസ്റ്റ് തെന്നി നീങ്ങിയതിനെ തുടർന്ന് കോൺക്രീറ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം കോൺക്രീറ്റ് പണികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സാരമായി പരിക്കേറ്റ ഒമ്പതുപേരെയും ഉടൻ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കൊൽക്കത്ത നാദിയ ജില്ലക്കാരായ ഷുക്കൂർ (38), ഫുകും (35), താജും (34), സ്വിച്ചിൻ (38), അസദുൾ (32), ജാഹിർ (38), സക്കീർ (49), റാം (26), ഹാദിയർ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തൃക്കരിപ്പൂരിൽ താമസിച്ച് നിർമാണ ജോലി ചെയ്യുന്നവരാണ്‌. അസദുൾ, റാം, സ്വിച്ചിൻ എന്നിവരുടെ പരിക്ക് സാരമുള്ളതാണ്. സംഭവമറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ, പയ്യന്നൂർ ഏരിയാ സെക്രട്ടറി പി സന്തോഷ് എന്നിവർ ആശുപത്രിയിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home