ad
Deshabhimani

ഹൃദയം കീഴടക്കി, ടിയാഫോ ജയിച്ചു; യുഎസ് ഓപ്പണിലെ മനോ​ഹര നിമിഷം

Tiafoe-Michelsen
വെബ് ഡെസ്ക്

Published on Sep 09, 2026, 08:49 PM | 1 min read

ന്യൂയോർക്ക് : ടെന്നീസ് മത്സരങ്ങളിലെ ചില നിമിഷങ്ങളിൽ ജയവും തോൽവിയും തമ്മിലുള്ള അതിർവരമ്പുകൾ മായും. യുഎസ് ഓപ്പണിൽ അമേരിക്കൻ താരങ്ങളായ ഫ്രാൻസിസ് ടിയാഫോയും അലക്സ് മിഷെൽസെനും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ അത്തരമൊരു നിമിഷത്തിനാണ് സാക്ഷ്യം വഹിച്ചത്.


ക്വർട്ടർ ഫൈനലിൽ നാല് മണിക്കൂറും 38 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ ടിയോഫോ ജയച്ചു. പക്ഷെ മത്സരം അവസാനിച്ചപ്പോൾ ആ വിജയത്തേക്കാൾ ലോകത്തെ ആകർഷിച്ച ഒരു കാഴ്ചയുണ്ടായിരുന്നു. ടിയാഫോയും എതിരാളിയും സഹതാരവുമായ മിഷെൽസെനും കെട്ടിപ്പിടിക്കുന്ന രം​ഗം. ടിയാഫോ ചേർത്തു പിടിച്ചതും മിഷെൽസെനിന്റെ നിയന്ത്രണം വിട്ടു. ടിയാഫോയെ കെട്ടിപ്പിടിച്ച് മിഷെൽസെൻ പൊട്ടിക്കരഞ്ഞു. യുഎസ് ഓപ്പണിലെ ഏറ്റവും മനോഹരമായ നിമിഷമെന്നായിരുന്നു കമന്റേറ്റേഴ്സ് ആ കാഴ്ചയെ വിശേഷിപ്പിച്ചു. ടെന്നീസ് കോർട്ടിലെ എതിരാളികൾക്കപ്പുറം ആത്മബന്ധമുള്ള രണ്ട് സു​ഹൃത്തുക്കളായി ഇരുവരും മാറി. ടിയാഫോയുടെ കണ്ണിൽ, ഈ വേദന എത്രത്തോളമുണ്ടെന്ന് എനിക്കറിയാമെന്ന വികാരമാണ്, കമന്റേറ്റേഴ്സ് പറഞ്ഞു.


മത്സരത്തിൽ മിഷെൽസെനി ആദ്യം ആധിപത്യമുണ്ടായിരുന്നത്. ആദ്യ രണ്ട് സെറ്റുകളും സ്വന്തമാക്കി മുന്നേറുകയായിരുന്നു താരം. എന്നാൽ ടിയാഫോ ശക്തമായ തിരിച്ചുവരവാണ് പിന്നീട് നടത്തിയത്. ഒടുവിൽ ടിയാഫോ ജയം ഉറപ്പിച്ചു. സ്കോർ : 5-7, 3-6, 7-5, 6-3, 7-6(6)


ആദ്യ ഗ്രാൻഡ് സ്ലാം സെമിഫൈനലിലേക്കുള്ള അവസരവും കൈവിട്ടതോടെ മിഷെൽസെൻ നിരാശനായി. എന്നാൽ ലോകം കണ്ടത് തോൽവിയിൽ തകർന്നുനിൽക്കുന്ന മനുഷ്യനെ മാത്രമല്ല, സുഹൃത്തിന്റെ തോളിൽ ആശ്വാസം കണ്ടെത്തുന്ന, ആശ്വാസമായി മാറിയ മറ്റൊരു മനുഷ്യനെയുമാണ്. മിഷെൽസനെ ആശ്വസിപ്പിക്കുന്ന ടിയാഫോയുടെ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കരുതലിന്റെയും സ്പോർട്സ്മാൻഷിപ്പിന്റെയും പുതിയ കാഴ്ചക്കാണ് ആർതർ ആഷെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home