ad
Deshabhimani

പെയിന്റ് ബക്കറ്റിൽ സൂക്ഷിച്ചത് 16 കിലോ കഞ്ചാവ്; കൊച്ചിയിൽ 2 പേർ അറസ്റ്റിൽ

Arrest
വെബ് ഡെസ്ക്

Published on Sep 09, 2026, 07:36 PM | 1 min read

കൊച്ചി: പെയിന്റ് ബക്കറ്റിൽ സൂക്ഷിച്ചിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കൊച്ചിയിലെ കാക്കനാട് നിന്നുമാണ് എക്സൈസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാക്കനാട്ടെ വാടക വീട്ടിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.


ഒഡീഷയിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ പറഞ്ഞു. ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് 50 ഇരട്ടിയിലധികം തുകയ്ക്കാണ് ഇവർ കേരളത്തിൽ വിറ്റുകൊണ്ടിരുന്നത്.


കാരിയർമാർ വഴിയാണ് കഞ്ചാവ് കേരളത്തിലെത്തിച്ചതെന്നും കഞ്ചാവ് കേരത്തിലെത്തിച്ചതിന്റെ അടുത്ത ദിവസം തന്നെ പ്രതികൾ കാരിയർമാരെ മടക്കി അയച്ചുവെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ പ്രതികൾ ആദ്യമായാണ് കഞ്ചാവുമായി കേരളത്തിലെത്തുന്നതെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home