Deshabhimani

ലോകഭവന്റെ അടുക്കളയിൽ ഇനി വെജിറ്റേറിയൻ മാത്രം; നിബന്ധനകളുമായി നിയുക്ത ഗവർണർ

governor
വെബ് ഡെസ്ക്

Published on Oct 22, 2026, 10:49 PM | 1 min read

തിരുവനന്തപുരം: കേരളത്തിലെ ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് തന്നെ നിബന്ധനകൾ നൽകി നിയുക്ത ഗവർണർ ഓം പ്രകാശ് മാഥൂർ. ഗവർണർ സസ്യാഹാരം മാത്രം കഴിക്കുന്നയാളായതിനാൽ ഇനിമുതൽ ലോകഭവന്റെ അടുക്കളയിൽ മത്സ്യമോ മാംസമോ പാചകം ചെയ്യണ്ടെന്നാണ് നിബന്ധന.


ലോകഭവനിലെ ജീവനക്കാർ ഇനി സസ്യാഹാരം മാത്രമേ കഴിക്കാവൂ എന്നാണ് ഗവർണറുടെ വിചിത്ര നിർദേശം. മുൻ ഗവർണർ സസ്യാഹാരം മാത്രം കഴിക്കുന്നയാളായിരുന്നു, എന്നാൽ അതിഥികളും ജീവനക്കാരും മാംസാഹാരം കഴിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിരുന്നില്ല.


എന്നാൽ ലോകഭവനിലെത്തുന്ന ആരും മാംസാഹാരം കഴിക്കരുത് എന്ന കർശനനിർദേശമാണ് പുതിയ ഗവർണർ നൽകിയത്. ബിജെപിയുടെയും ആർഎസ്എസിന്റെയും മുതിർന്ന നേതാവും ദീർഘകാല പ്രവർത്തകനുമാണ് പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ.


കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനെ തമിഴ്നാട് ഗവർണറായി നിയോഗിച്ചതിനെ തുടർന്നാണ് സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന ഓം പ്രകാശ് മാഥൂറിന് കേരളത്തിന്റെ ചുമതല ലഭിച്ചത്.


ചുമതലയേൽക്കുന്നതിനു മുൻപ് തന്നെ സംഘപരിവാർ അജണ്ട നടപ്പിലാക്കാനായി ഏകാധിപത്യ സ്വഭാവത്തിലുള്ള നിബന്ധനങ്ങൾ പുറപ്പെടുവിക്കുന്ന ഗവർണറുടെ നിലപാടിനെതിരെ ഇതൊനൊടകം തന്നെ വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home