Deshabhimani

ബാലാവകാശ കമീഷന്‌ പരാതി 
നൽകി ബാലസംഘം

എസ്എംഎ ബാധിതര്‍ക്ക് ഗുണനിലവാരം ഉറപ്പാക്കാത്ത മരുന്ന് നല്കാനുള്ള  തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമീഷൻ  ആക്‌ടിങ്‌ ചെയർപേഴ്സൺ സിസിലി ജോസഫിന്‌ ബാലസംഘം പ്രവര്‍ത്തകര്‍ പരാതി നല്‍കുന്നു

എസ്എംഎ ബാധിതര്‍ക്ക് ഗുണനിലവാരം ഉറപ്പാക്കാത്ത മരുന്ന് നല്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമീഷൻ ആക്‌ടിങ്‌ ചെയർപേഴ്സൺ സിസിലി ജോസഫിന്‌ ബാലസംഘം പ്രവര്‍ത്തകര്‍ പരാതി നല്‍കുന്നു

വെബ് ഡെസ്ക്

Published on Oct 23, 2026, 12:00 AM | 1 min read

തിരുവനന്തപുരം

സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിതരായ കുഞ്ഞുങ്ങളുടെ ജീവന്‍രക്ഷാ മരുന്ന് മാറ്റിനൽകി കുട്ടികളെ പരീക്ഷണവസ്തുക്കളാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാന ബാലാവകാശ കമീഷൻ ആക്‌ടിങ്‌ ചെയർപേഴ്സൺ സിസിലി ജോസഫിന്‌ ബാലസംഘം പരാതി നൽകി. പ്രസിഡന്റ്‌ പ്രമിഷ പ്രമോദ്‌, സെ ക്രട്ടറി ഡി എസ്‌ സന്ദീപ്‌ തുടങ്ങിയവരാണ്‌ പരാതി നൽകിയത്‌. വിഷയത്തിൽ സർക്കാരിനോട്‌ ഉടൻ വിശദീകരണം തേടുമെന്ന്‌ കമീഷൻ ഉറപ്പ്‌ നൽകി. കാര്യക്ഷമതയോ സുരക്ഷയോ തെളിയിക്കപ്പെട്ടിട്ടില്ലാത്ത പരീക്ഷണ ലേബലുള്ള മരുന്നുകൾ മാതാപിതാക്കളുടെ സമ്മതമില്ലാതെ, രോഗികളായ കുട്ടികൾക്ക് നൽകിയത്‌ നിസ്സാരമല്ല. ഡ്ര ഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമങ്ങളുടെയും സംഭരണച്ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണിത്‌. ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ പരീക്ഷണവസ്തുക്കളാക്കി മാറ്റാൻ ആരോഗ്യവകുപ്പ് നേതൃത്വം നൽകുന്നെന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. ശാസ്ത്രീയ ഫലപ്രാപ്തിയെക്കുറിച്ച് സംശയമുണർത്തുന്ന മരുന്നുകൾ വിതരണം ചെയ്യാൻ ശ്രമിച്ച സർക്കാരിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നുവരണമെന്നും ബാലസംഘം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home