Deshabhimani

അരങ്ങേറ്റം കുറിച്ച് കലാകാരന്മാർ

േേേ
വെബ് ഡെസ്ക്

Published on Oct 23, 2026, 12:44 AM | 1 min read

മാന്നാർ

ചെന്നിത്തല ചെല്ലപ്പൻപിള്ള സ്മാരക കലാ സാംസ്കാരിക സമിതിയിൽ ക്ലാസിക്കൽ ഡാൻസ് അഭ്യസിച്ചു വന്നിരുന്ന കുട്ടികളിൽ പതിമൂന്നു പേരുടെ അരങ്ങേറ്റം മാന്നാർ കുരട്ടിക്കാട്ട് പാട്ടമ്പലത്തിൽ കലാസമിതി പ്രസിഡന്റ് ഗോപിമോഹനൻ നായർ ഉദ്ഘാടനം ചെയ്തു. പതിമൂന്നു കുട്ടികളുടെ ചെണ്ട വാദനം അരങ്ങേറ്റം തൃപ്പെരുന്തുറ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ കഥകളിമേള ഗുരു കലാഭരതി മുരളി, സിദ്ധാശ്രമം നന്ദകുമാര സ്വാമികൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കലാസമിതി അധ്യാപകരായ സൗമിനി മനോജ്‌, രാംകുമാർ എന്നിവർക്കും കുട്ടികൾക്കും കലാസമിതി ഉപഹാരം നൽകി. പുതിയ അധ്യയന ബാച്ച് വിജയദശമി ദിനത്തിൽ ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home