Deshabhimani

ക്ഷാമബത്ത കുടിശ്ശിക

അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു‌

FSETO

ക്ഷാമബത്ത കുടിശ്ശിക നിഷേധിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തില്‍ മലപ്പുറത്ത് നടത്തിയ പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വിജയകുമാർ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 23, 2026, 12:10 AM | 1 min read

മലപ്പുറം

ക്ഷാമബത്ത കുടിശ്ശിക നിഷേധിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ല,- താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ക്ഷാമബത്തയുടെ കുടിശ്ശിക എട്ട് ഗഡുക്കളായി നൽകുന്നതിന് എൽഡിഎഫ് സർക്കാർ ഉത്തരവിറക്കിയിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി നാലുമാസമായിട്ടും കുടിശ്ശിക നല്‍കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. മലപ്പുറത്ത് എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വിജയകുമാർ ഉദ്‌ഘാടനംചെയ്തു. വി കെ രാജേഷ്, എൻ കെ ശിവശങ്കരൻ, സുനിത വർമ, എം മുഹമ്മദ് ഷാജി എന്നിവർ സംസാരിച്ചു. പൊന്നാനിയില്‍ രാജീവ് മേനകത്ത്, സന്തോഷ് കുമാർ തേറയിൽ, ഖലീൽ റഹ്മാൻ, മഞ്ചേരിയില്‍ എം കെ ചന്ദ്രൻ, വി മുഹമ്മദ് ഹാരിസ്, കെ ദീപ, സന്തോഷ് ഇല്ലിക്കൽ, പി ആര്‍ ഷാൻ, പെരിന്തൽമണ്ണയില്‍ സി ടി വിനോദ്, കെ വീരാപ്പു, എച്ച് പി അബ്ദുൾ മഹ്റൂഫ്, തിരൂരില്‍ ആർ പി ബാബുരാജ്, വി പി സിനി, സെൻ, കൊണ്ടോട്ടിയില്‍ കെ ഷാജി, എ പി രാജൻ, സി ഗിരീശൻ, ടി വി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home