Deshabhimani

വയോമിത്രം പദ്ധതിയിൽ മരുന്ന് മുടങ്ങി

പ്രതിഷേധവുമായി
വയോജനങ്ങള്‍ തെരുവിൽ

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ  ആലപ്പുഴ സാമൂഹ്യസുരക്ഷാ ഓഫീസിന് മുന്നിൽ  നടത്തിയ ധര്‍ണ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം അജയ് സുധീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ആലപ്പുഴ സാമൂഹ്യസുരക്ഷാ ഓഫീസിന് മുന്നിൽ നടത്തിയ ധര്‍ണ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം അജയ് സുധീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Oct 23, 2026, 12:48 AM | 1 min read

ആലപ്പുഴ
വയോജനങ്ങൾക്ക് സൗജന്യമായി ചികിത്സയും മരുന്നും നൽകുന്ന സംസ്ഥാന സർക്കാരിന്റെ വയോമിത്രം പദ്ധതി താളംതെറ്റിയതിൽ പ്രതിഷേധം ശക്തം. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (എസ്‍സിഎഫ്ഡബ്ല്യുഎ) ആലപ്പുഴ മേഖലാ കമ്മിറ്റി നേതൃത്വത്തില്‍ വയോജനങ്ങള്‍ സാമൂഹ്യസുരക്ഷാ ഓഫീസിന് മുന്നിൽ ധര്‍ണ നടത്തി. എല്ലാമാസവും കോർപറേഷൻ, മുനിസിപ്പൽ വാർഡുകളിൽ ഡോക്‍ടർമാരും നഴ്സുമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെത്തി വയോജനങ്ങളെ പരിശോധിച്ച് ജീവിത ശൈലീരോഗങ്ങൾക്കും വാർധക്യകാല രോഗങ്ങൾക്കും പദ്ധതിയിലൂടെ ഒരു മാസത്തേക്കുള്ള മരുന്നുകൾ സൗജന്യമായി നൽകിയിരുന്നു. മൂന്ന്‌ മാസമായി മരുന്നുകൾ ലഭ്യമല്ലാത്ത സ്ഥിതിയാണ്. ജനറൽ, താലൂക്ക്‌ ആശുപത്രികളിലേക്ക്‌ മരുന്നും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളും മുടങ്ങി. വലിയ തുക നൽകി മരുന്നുകൾക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടസ്ഥിതിയാണെന്നും ഉടന്‍ പരിഹരിക്കണമെന്നും സമരത്തില്‍ എസ്‍സിഎഫ്ഡബ്ല്യുഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രൈവറ്റ് ബസ്‍ സ്‌റ്റാന്റിന് സമീപമുള്ള ആലപ്പുഴ സാമൂഹ്യ സുരക്ഷാ ഓഫീസിന്‌ മുന്നില്‍ നടന്ന ധർണയിൽ നിരവധി വയോജനങ്ങള്‍ അണിനിരന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം അജയസുധീന്ദ്രൻ ഉദ്ഘാടനംചെയ്‍തു. ജി മോനി, കെ സി രമേശ് കുമാർ, നവാസ്, ഗോപാലകൃഷ്‍ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home