ad
Deshabhimani

പുതിയ ഇൻഷുറൻസ് നിയമ ഭേദഗതി ബിൽ പിൻവലിക്കണം. കെ രാധാകൃഷ്ണൻ എംപി

kr
വെബ് ഡെസ്ക്

Published on Dec 17, 2025, 10:59 AM | 1 min read

ന്യൂഡൽഹി : പുതിയ ഇൻഷുറൻസ് നിയമ ഭേദഗതി ബിൽ സാമൂഹ്യ സുരക്ഷയിൽ നിന്ന് അകന്ന് കോർപ്പറേറ്റ് താല്പര്യങ്ങൾക്കായി ഇൻഷുറൻസ് മേഖല തുറന്നു കൊടുക്കുന്ന ബില്ലാണെന്ന് കെ രാധാകൃഷ്ണൻ എംപി. ഇൻഷുറൻസ് വ്യാപ്തി വർദ്ധിപ്പിക്കുമെന്ന പേരിൽ കൊണ്ടുവന്ന ഈ ബിൽ സ്വകാര്യവൽക്കരണവും ഏകോപനവും വിദേശ സ്വകാര്യ കമ്പനികളുടെ ആധിപത്യവും ശക്തമാക്കുന്നതാണെന്ന് ലോക്സഭയിൽ നടന്ന ഇൻഷുറൻസ് നിയമ ഭേദഗതി ചർച്ചയിൽ പങ്കെടുത്ത് എംപി പറഞ്ഞു.


സ്വകാര്യ മേഖലയ്ക്ക് ഇൻഷുറൻസ് രംഗം തുറന്നു കൊടുത്തതോടുകൂടി എൽഐസി, ജനറൽ ഇൻഷുറൻസ് തുടങ്ങിയ നമ്മുടെ പൊതുമേഖല സ്ഥാപനങ്ങളെ തകർക്കുന്ന നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഇൻഷുറൻസ് രംഗത്ത് ഉണ്ടായിരുന്ന പാർലമെന്ററി മേൽനോട്ടത്തെയും നിയന്ത്രണ സംവിധാനങ്ങളെയും തകർക്കുന്നതാണ് പുതിയ ബില്ല്. ഈ ബില്ലിന് പുതുതായി നൽകിയ "സബ് ബീമ സബ്കി രക്ഷ"എന്ന മുദ്രാവാക്യം വെറും പൊള്ളയായ വാക്യങ്ങൾ മാത്രമാണെന്നും അതുകൊണ്ടുതന്നെ ഈ ബിൽ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും കെ രാധാകൃഷ്ണൻ എംപി ലോക്സഭയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home