ഭർതൃപീഡനം സഹിക്കാൻ മാതാപിതാക്കൾ നിർബന്ധിക്കരുത്; കുറ്റവാളികൾക്ക് ധൈര്യം പകരും: അലഹബാദ് ഹൈക്കോടതി

ന്യൂഡൽഹി: മകൾ ഭർതൃവീട്ടിലെ ക്രൂരത വെളിപ്പെടുത്തുമ്പോൾ സഹിച്ച് നിൽക്കാൻ മാതാപിതാക്കൾ നിർബന്ധിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. അത് കുറ്റവാളികൾക്ക് ധൈര്യം പകരുന്നതാണെന്ന് ജസ്റ്റിസുമാരായ രാജേഷ് സിങ് ചൗഹാൻ , അബ്ദേഷ് കുമാർ ചൗധരി എന്നിവരുടെ ബെഞ്ച് പറഞ്ഞു.
സ്ത്രീധന പീഡനത്തിനോ മറ്റ് ക്രൂരതകൾക്കോ മകൾ ഇരയാകുമ്പോൾ ഭർതൃവീട്ടിൽ വിട്ടുവീഴ്ച ചെയ്യാൻ പറയരുത്. ഇത് കുറ്റവാളിക്ക് ധൈര്യം പകർന്ന് പീഡനം തുടരുന്നതിന് കാരണമാകും. ഒടുവിൽ ദാരുണമായ ഒരു മരണത്തിലാവും അത് കലാശിക്കുക. ഭർതൃഭവനത്തിലെ പീഡനം, ഭയം, അപമാനം എന്നിവ പ്രകടിപ്പിക്കുമ്പോൾ മക്കളുടെ വാക്ക് വിശ്വസിച്ച് സുരക്ഷയും അന്തസ്സും ഉറപ്പാക്കണം– കോടതി പറഞ്ഞു.
ഭർതൃപീഡനത്തെതുടർന്ന് യുവതിയും പതിനഞ്ചുവയസുകാരിയായ മകളും മരണപ്പെട്ട കേസിൽ വിധി പറയവേയാണ് നിരീക്ഷണം. ഇരയുടെ ഭർത്താവ്, ഭർതൃസഹോദരന്മാർ, ഭർതൃമാതാവ്, ഭർതൃപിതാവ് എന്നിവർക്ക് ജീവപര്യന്തം തടവ് വിധിച്ച വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചു.










0 comments