തെരുവ് വിളക്കുകൾ കണ്ണടച്ചു; കൊല്ലം നഗരഹൃദയത്തിൽ ഭീഷണിയായി പാമ്പുകൾ

കൊല്ലം : നഗരഹൃദയത്തിൽ തെരുവു വിളക്കുകൾ കണ്ണടച്ചതോടെ പാമ്പിനെ പേടിച്ച് കാൽനട യാത്രക്കാർ. കൊല്ലം, ആശ്രാമം മൈതാനത്തിനു സമീപം ആയുർവേദ ആശുപത്രിയുടെ മുന്നിൽനിന്നും ലിങ്ക് റോഡ് വരെയുള്ള ഭാഗത്താണ് തെരുവു വിളക്കുകൾ കത്താതായത്. ആശ്രാമം മൈതാനത്തു നടക്കാനിറങ്ങുന്നവരും സമീപത്തെ പാർക്കിൽ വരുന്നവരും വൈകുന്നേരങ്ങളിൽ കാൽനട യാത്രക്കാരും ഉൾപ്പെടെ നിരവധി ആളുകൾ സഞ്ചരിക്കുന്ന വഴിയാണ് ഇവിടം.
അഡ്വെഞ്ചർ പാർക്കിനു സമീപത്തുള്ള ചിത്രശലഭ പാർക്കിൽനിന്നും മൈതാനത്തെ പുൽക്കാട്ടിൽനിന്നും അണലി ഉൾപ്പെടെയുള്ള വിഷ പാമ്പുകള്‍ രാത്രിയിൽ ചൂടുതേടി റോഡിലേക്കിറങ്ങുന്നത് പതിവാണ്. നിരവധിപേർ വിഷപ്പാമ്പിനെ കണ്ട് പേടിച്ച് ഗ്രൗണ്ടിലെ വ്യായാമം നിർത്തി. ഒപ്പം തെരുവ് നായ ശല്യവുമുണ്ട്. അടിയന്തരമായി തെരുവു വിളക്കുകൾ തെളിക്കണമെന്നും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ആവശ്യം ഉയർന്നു.









0 comments